Thursday, 30 August 2018

ദുരിതശ്വാസ ബസ് ഓട്ടത്തിന് ഐക്യദാര്‍ഢ്യവുമായി എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകരും


കാസര്‍കോട്: പ്രളയബാധിതര്‍ക്ക് കൈതാങ്ങായി കാസര്‍കോട് ജില്ലാ സ്വകാര്യ ബസുകള്‍ നടത്തുന്ന കാരുണ്യ യാത്രക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ് വൈ എസ് ഉപ്പള സോണ്‍ സാന്ത്വന വളണ്ടിയര്‍മാര്‍. 

മള്ഹരില്‍ നടക്കുന്ന ഉറൂസിന് സംഗമായി തന്നെ നേതാക്കള്‍ സ്വന്തം വാഹനങ്ങള്‍ ഉപേക്ഷിച്ച് സ്വകാര്യ ബസ്സില്‍ യാത്ര ചെയ്ത് മാതൃകകാട്ടി



സോണ്‍ പ്രസിഡന്റ് സിദ്ദീഖ് സഖാഫി ബായാര്‍, ജനറല്‍ സെക്രട്ടറി ശാഫി സഅദി ശിറിയ, ദഅവ കാര്യസമിതി പ്രിസഡന്റ് അബ്ദുര്‍റഹീം സഖാഫി ചിപ്പാര്‍,സാന്ത്വനം കണ്‍വീനര്‍ മുസ്ഥഫ മുസ്ലിയാര്‍ കായര്‍ക്കട്ട, ഓര്‍ഗനൈസിങ്ങ് പ്രസിഡന്റ് അബ്ദുല്‍ റസ്സാഖ് മദനി, ഉപ്പള സര്‍ക്കിള്‍ പ്രസിഡന്റ് അസന്‍ അഹ്‌സനി, അഡ്മിനിസ്റ്റ്രഷന്‍ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ മില്‍മ, അഡ്മിനിസ്റ്റ്രഷന്‍ സെക്രട്ടറി മൂസ സഖാഫി പൈവള്ളിഗെ തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: