Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , , , , » 400 യൂണിറ്റുകളില്‍ അനുസ്മരണം; ജില്ലാ സുന്നി സെന്ററില്‍ പി ഇ താജുദ്ദീന്‍ അനുസ്മരണ സംഗമം വെള്ളിയാഴ്ച

400 യൂണിറ്റുകളില്‍ അനുസ്മരണം; ജില്ലാ സുന്നി സെന്ററില്‍ പി ഇ താജുദ്ദീന്‍ അനുസ്മരണ സംഗമം വെള്ളിയാഴ്ച

Written By Muhimmath News on Wednesday, 8 August 2018 | 17:41

  
കാസറഗോഡ്: കഴിഞ്ഞ ദിവസം അന്തരിച്ച എസ് വൈ എസ് മുന്‍ ജില്ലാ സെക്രട്ടറി പി ഇ താജുദ്ദീനെ അനുസ്മരിച്ച് വെള്ളിയാഴ്ച ഉച്ചക്ക് കാസറഗോഡ് ജില്ലാ സുന്നി സെന്ററില്‍ അനുസ്മരണ സംഗമവും ദിക്‌റ് ദുആ മജ്‌ലിസും നടക്കും. എസ് വൈ എസ്  ജില്ലാ പ്രസിഡന്റ സയ്യിദ് പി,എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രാര്‍ത്ഥനക്ക് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ നേതൃത്വം നല്‍കും. എസ് വൈ എസ് ജില്ലാ ദഅ്‌വാ കാര്യ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍സഖാഫി അധ്യക്ഷത വഹിക്കും. 

   
എസ് വൈ എസ് ദുബൈ കാസര്‍കോട് ജില്ലാ പ്രസിഡന്റ് മുനീര്‍ ബാഖവി തുരുത്തി അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് ജലാല്‍ തങ്ങള്‍ ബുഖാരി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹമീദ് മൗലവി ആലമ്പാടി, ജബ്ബാര്‍ സഖാഫി പാത്തൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ജമാല്‍ സഖാഫി ആദൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും,
   
ജില്ലയിലെ 400 യൂണിറ്റുകലില്‍ പി ഇ താജുദ്ദീന്‍ അനുസ്മരണ തഹ്‌ലീല്‍ സദസ്സ് സംഘടിപ്പിക്കാനും ജില്ലാ എസ് വൈ എസ് ആഹ്വാനം ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved