Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: കേരള മുസ്ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്എസ്എഫ്, മഴവില്‍ സംഘം രിഫാഇ നഗര്‍ യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര്യദിനാഘോഷം വിപുലമായി ആചരിച്ചു.

കേരളത്തില്‍ മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടാണ് പരിപാടികള്‍ സമാപിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിച്ചു നല്‍കാന്‍ യോഗം തീരുമാനിച്ചു.

     കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ സെക്രട്ടറി പി ഇബ്രാഹീം എന്നിവര്‍ സ്വാതന്ത്യദിന സന്ദേശ പ്രഭാഷണം നടത്തി.

    ആശംസകളര്‍പ്പിച്ച് യൂണിറ്റ് എസ് വൈ എസ് സെക്രട്ടറി  മൂസ കുണ്ടാര്‍,നാങ്കി ഇബ്രാഹീം, സെക്ടംര്‍ വിസ്ഡം കണ്‍വീനര്‍ നാസിം വികാസ് നഗര്‍, എസ് എസ് എഫ് യൂണിറ്റ് പ്രസിഡന്റ് സുലൈമാന്‍, സെക്രട്ടറി ഫാഇസ്, സി എച്ച് ജുനൈദ്, റാഫി, കെ എസ് റഊഫ് സജങ്കില, കെ എസ് യാസ്വിര്‍ സജങ്കില, ശമ്മാസ്, നൗഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.     മധുര വിതരണവും  സാന്ത്വന സ്പര്‍ശവും നടന്നു.

Leave A Reply