Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
ബേക്കല്‍: സ്വാതന്ത്ര ദിനത്തില്‍ എസ്.വൈ. എസ്. ജില്ലാ കമ്മിറ്റി ഉപ്പളയില്‍ സംഘടിപ്പിക്കുന്ന ദേശ രക്ഷാവലയത്തിന്‍ ഉദുമ സോണില്‍ നിന്ന് 55 വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ സംബന്ധിക്കും. പദ്ധതിയുടെ വിജയത്തിനായി ബി. കെ.അഹ്മദ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സോണ്‍ എക്‌സിക്യു റ്റീവ് യോഗം പരിപാടികള്‍ ആവിഷ്‌ക്കരിച്ചു.

ദേശ രക്ഷാ വലയം പ്രചരണാര്‍ത്ഥം സര്‍ക്കിള്‍ കേന്ദ്രീകരിച്ച് സ്വാതന്ത്ര്യ ദിന സന്ദേശ പ്രയാണം ഒരുക്കും. ഉപ്പളയില്‍  ദേശ രക്ഷാ വലയത്തില്‍ സംബസിക്കുന്ന വാഹനങ്ങള്‍ ഉച്ചക്ക് രണ്ട് മണിക്ക് ചട്ടംഞ്ചാല്‍ കേന്ദ്രീകരിച്ച് പുറപ്പെടും. യോഗത്തില്‍ ജില്ലാ ഓര്‍ഗന്നൈസിംഗ്  സെക്രട്ടറി  അശ്‌റഫ് കരിപ്പോടി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. 

അബ്ദുര്‍റഹ്മാന്‍ ബാഖവി കുണിയ, മൊയ്തു പനേര,എം.മജീദ് മവ്വല്‍, നൗഫല്‍ സഅദി ബിലാല്‍, ഹമീദ് മൗലവി കുണിയ തുടങ്ങിയവര്‍ സംബന്ധിച്ചു.
സൈനുല്‍ ആബിദ് സഖാഫി സ്വാഗതവും അസ് ലം  ബന്താട് നന്ദിയും പറഞ്ഞു. 

Leave A Reply