ഉപ്പള: പ്രളയ ബാധിധരായി ദുരിദാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി ഉപ്പള സോണ്‍ എസ് വൈ എസും. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ദുരിത ബാധിധര്‍ക് വേണ്ടി ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ശേകരിച്ച് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കും. സോണ്‍ പരിധിയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും അരി, പഞ്ചസാര, പയര്‍, വസ്ത്രങ്ങളും ശേഖരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സാമഗ്രികളും, സാന്ത്വന വളണ്ടീയര്‍ വിങ്ങും വായനാട്ടിലേക് യാത്ര തിരിച്ചു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രെട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി പ്രാര്‍ത്ഥന നടത്തി. സോണ്‍ പ്രസിഡന്റ് സിദ്ദീഖ് സഖാഫി ബായാര്‍, ജനറല്‍ സെക്രെട്ടറി ഷാഫി സഅദി ശിറിയ, ഫിനാന്‍ഷ്യല്‍ സെക്രെട്ടറി സിദ്ദിഖ് ലത്തീഫി ചിപ്പാര്‍ എന്നിവരുടെ നേതൃത്തിലുള്ള സാന്ത്വന വളണ്ടിയര്‍ വിങ്ങും സേവനത്തിനായി വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ ഇബ്രാഹിം ഹാജി ബേക്കുര്‍, എസ്.കെ അബ്ദുല്ല ഹാജി, ഹമീദ് ഹാജി കല്പന എസ് എസ് എഫ് ജില്ലാ നേതാക്കളായ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സ്വാദിഖ് ആവളം സോണ്‍ നേതാക്കളായ യൂസുഫ് സഖാഫി കനിയാല, മുസ്തഫ മുസ്ലിയാര് കായര്‍കട്ട, മൂസ സഖാഫി പൈവളിക, ഉമര്‍ മദനി കനിയാല, അബ്ദുറഹ്മാന് മില്‍മ, മൊയ്ദു മാസ്റ്റര്‍ മണ്ണംങ്കുഴി ലത്ത്വീഫ് സഖാഫി ബേക്കൂര്‍ തുടങ്ങിയ നേതാക്കളും സാന്ത്വനം വളണ്ടിയര്‍ വിംഗും അനുഗമിക്കുന്നുണ്ട്.