Friday, 24 August 2018

ദുരിതാശ്വാസ ക്യാമ്പിലെ സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട് വില്ലേജ് ഓഫീസ് ജീവനക്കാര്‍ പിടിയില്‍
























കല്‍പ്പറ്റ: വയനാട് പനമരം ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍നിന്നും സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട് വില്ലേജ് ഓഫീസ് ജീവനക്കാര്‍ പിടിയില്‍. പനമരം വില്ലേജ് ഓഫീസിലെ ജീവനക്കാരായ എംപി ദിനേഷ്, സിനീഷ് തോമസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച പുലര്‍ച്ച മൂന്ന് മണിയോടെ സ്വന്തം വാഹനങ്ങളില്‍ സാധനങ്ങള്‍ കടത്താന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്. എന്നാല്‍ സാധനങ്ങള്‍ മറ്റ് ക്യാമ്പുകളിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് പിടിയിലായവര്‍ പറയുന്നത്.


SHARE THIS

Author:

0 التعليقات: