Latest News :
കോണ്‍ഗ്രസ് തിരിച്ചുവരുന്നു; നാലിടങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം, തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
Home » , » എം.സി ഖമറുദ്ദീന്‍ യു.ഡി.എഫ് ചെയര്‍മാന്‍

എം.സി ഖമറുദ്ദീന്‍ യു.ഡി.എഫ് ചെയര്‍മാന്‍

Written By Muhimmath News on Friday, 10 August 2018 | 18:58


കാസര്‍കോട്: യു.ഡി.എഫ് കാസര്‍കോട് ജില്ലാ ചെയര്‍മാനായി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീനെ സംസ്ഥാന യു.ഡി.എഫ് കമ്മിറ്റി പ്രഖ്യാപിച്ചു.

മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വമാണ്  എം.സിയുടെ പേര് നിര്‍ദ്ദേശിച്ചത്. 
1998 മുതല്‍ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയും 2004 മുതല്‍ 2017വരെ ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്നു. 95മുതല്‍ 2000വരെ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, 2005 മുതല്‍ 2010വരെ ജില്ലാ പഞ്ചായത്തംഗം, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved