Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page























ഉപ്പള: ഉപ്പളയില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു. ഉപ്പള സോങ്കാല്‍ സ്വദേശി അസീസിന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (21 ) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലില്‍ ആണ് സംഭവം. 

അക്രമം നടത്തിയത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞിട്ടുണ്ട്. അഞ്ചു വര്‍ഷം മുമ്പ് സിപിഎം പ്രവര്‍ത്തകനെ കുത്തിയ കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ നേത്രത്വത്തിലാണ് അക്രമം നടത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

രണ്ടു ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. അക്രമത്തിനു ശേഷം പ്രതികള്‍ രക്ഷപെട്ടു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അക്രമത്തിനു ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് റെയ്ഡ് നടത്തുന്നുണ്ട്.

Leave A Reply