Latest News :
...
Home » , , , , » സിദ്ദീഖിന്റെ കൊലപാതകം: പ്രതികളെ റിമാന്‍ഡ് ചെയ്തു

സിദ്ദീഖിന്റെ കൊലപാതകം: പ്രതികളെ റിമാന്‍ഡ് ചെയ്തു

Written By Muhimmath News on Tuesday, 7 August 2018 | 18:07


























മഞ്ചേശ്വരം: കാസര്‍കോട് ഉപ്പളയില്‍ സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖ് കുത്തേറ്റുമരിച്ച കേസില്‍ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി അശ്വിത്ത്, രണ്ടാം പ്രതി കാര്‍ത്തിക് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.



സോങ്കാല്‍ സ്വദേശിയായ സിദ്ദിഖ് ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് കൊല്ലപ്പെട്ടത്. ബൈക്കുകളിലെത്തിയ നാലംഗ സംഘം സിദ്ദിഖിനെ കുത്തുകയായിരുന്നു. സിദ്ദിഖ് സോങ്കാലിലെ ഫ്രിഡ്ഹസ് നഗര്‍ ബ്രാഞ്ച് മെമ്ബറും ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായിരുന്നു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved