Latest News :
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കും; എസ് വൈ എസ് പടയൊരുക്കത്തിന് കാസര്‍കോട് സോണില്‍ ഉജ്ജ്വല തുടക്കം
Home » , , , , » സി പി എം പ്രവര്‍ത്തകന്റെ കൊലപാതകം: 2 പേര്‍ പോലീസില്‍ കീഴടങ്ങി

സി പി എം പ്രവര്‍ത്തകന്റെ കൊലപാതകം: 2 പേര്‍ പോലീസില്‍ കീഴടങ്ങി

Written By Muhimmath News on Monday, 6 August 2018 | 16:57


ഉപ്പള:  ഉപ്പള സോങ്കാലിലെ സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകക്കേസിലെ പ്രതികളായ രണ്ടു പേര്‍ പോലീസില്‍ കീഴടങ്ങി. ഉപ്പള പ്രതാപ് നഗറിലെ അശ്വത്, കാര്‍ത്തിക് എന്നിവരാണ് കുമ്പള പോലീസിനു മുമ്പാകെ കീഴടങ്ങിയത്. പ്രതികള്‍ കസ്റ്റഡിയിലുണ്ടെന്ന് ജില്ലാ പോലീസ് ചീഫ് എ ശ്രീനിവാസ് പറഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ഉപ്പള സോങ്കാലില്‍ വെച്ച് സിദ്ദീഖിനെ സംഘം കുത്തിയത്. ഗുരുതരമായി പരിക്കേറ്റ സിദ്ദീഖിനെ ഓടിക്കൂടിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved