Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » , , , » സി പി എം പ്രവര്‍ത്തകന്റെ കൊല; മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം ഹര്‍ത്താല്‍: കൊലക്ക് കാരണം മദ്യവില്‍പന എതിര്‍ത്ത വൈരാഗ്യം

സി പി എം പ്രവര്‍ത്തകന്റെ കൊല; മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം ഹര്‍ത്താല്‍: കൊലക്ക് കാരണം മദ്യവില്‍പന എതിര്‍ത്ത വൈരാഗ്യം

Written By Muhimmath News on Monday, 6 August 2018 | 09:58
























മഞ്ചേശ്വരം: സിപിഎം പ്രവര്‍ത്തകനും ഉപ്പള സോങ്കാല്‍ സ്വദേശി അസീസിന്റെ മകനുമായ അബൂബക്കര്‍ സിദ്ദീഖിനെ (21) ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചു മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം ഹര്‍ത്താല്‍ ആചരിക്കാന്‍ സിപിഎം ആഹ്വാനം ചെയ്തു.

അതേസമയം, അനധികൃത മദ്യവില്‍പന നടത്തുന്നത് ചോദ്യം ചെയ്ത വിരോധത്തിലാണ് കൊല നടത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതാപ് നഗര്‍ പ്രദേശത്ത് അശ്വിത്തിന്റെ നേത്രത്വത്തില്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യം വില്‍ക്കുന്നത് പതിവാണ്. ഇതിനെ ചോദ്യം ചെയ്യാന്‍ പോയ അഞ്ചു സിപിഎം പ്രവര്‍ത്തകരുമായി അശ്വിത്തും സംഘവും വാക്കു തര്‍ക്കം ഉണ്ടാവുകയും ഇതിനിടയില്‍ സിദ്ദീഖിനെ അശ്വിത് കുത്തുകയുമായിരുന്നു.

മാരകമായി കുത്തേറ്റ സിദ്ദീഖ് കുഴഞ്ഞു വീണതോടെ സംഘം രക്ഷപ്പെടുകയും ചെയ്തു. ഇവര്‍ കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന. നേരത്തെ സിപിഎം പ്രവര്‍ത്തകന്‍ സലീമിനെ കുത്തിയ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

മരിച്ച സിദ്ദീഖിന്റെ മൃതദേഹം മംഗളൂരു ഇന്ത്യാന ആശുപത്രിയില്‍ നിന്നും സിപിഎം നേതാക്കള്‍ ഏറ്റുവാങ്ങി. പിന്നീട് രാത്രി രണ്ടു മണിയോടെ മൃതദേഹം കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി പ്രവേശിപ്പിച്ചു.

മൃതദേഹം ഉച്ചയോടെ വിലാപ യാത്രയായി ഉപ്പളയിലെ വസതിയിലേക്ക് കൊണ്ട് വരും. പിന്നീട് വൈകുന്നേരത്തോടെ സോങ്കാല്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved