Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , » പരീക്ഷയെഴുതാന്‍ പോയ യുവതി മംഗളുരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു

പരീക്ഷയെഴുതാന്‍ പോയ യുവതി മംഗളുരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു

Written By Muhimmath News on Thursday, 9 August 2018 | 10:16
























ഉദുമ: യുവതി മംഗളുരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു. കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഇസഹാഖിന്റെ ഭാര്യയും കങ്കനാടിയിലെ മുഹമ്മദ്കുഞ്ഞിയുടെയും ഖദീജ ബാനുവിന്റെയും മകളുമായ തഹസും (23) ആണ് മരണപ്പെട്ടത്.

മംഗളൂരു ദേര്‍ളക്കട്ട എ.ബി. ഷെട്ടി ഫാര്‍മസി കോളജിലെ ബിഫാം വിദ്യാര്‍ത്ഥിനിയാണ്. ബുധനാഴ്ച രാവിലെ പരീക്ഷ എഴുതാനായി വീട്ടില്‍ നിന്നും കോളജിലേക്ക് പോകുന്നതിനിടയില്‍ തൊക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപമാണ് അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകന്‍: സൗഭാന്‍ (രണ്ട് വയസ്)

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved