Friday, 7 September 2018

നായന്മാര്‍മൂലയില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് പെരുമ്പള സ്വദേശി മരിച്ചു

കാസര്‍കോട്: നായന്മാര്‍മൂലയില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് ദാരുണമായി മരിച്ചു. പെരുമ്പളയിലെ അബ്ദുല്ല ഹാജി-ഫാതിമ ദമ്പതികളുടെ മകന്‍ ഫഹദ് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ നായന്മാര്‍മൂല എന്‍.എം വുഡിന് സമീപമാണ് അപകടം. നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. എയര്‍പോര്‍ട്ടിലേക്ക് പോയി മടങ്ങുന്നതിനിടെയാണ് അപകടമെന്ന് പറയുന്നു. 

ചെര്‍ക്കളയില്‍ സുഹൃത്തിനെ ഇറക്കിവരുന്ന വഴി നായന്മാര്‍മൂല ഗ്യാലക്‌സി റസ്റ്റോറന്റിനു സമീപത്തുവെച്ച് നിയന്ത്രണം വിട്ട കാര്‍ രണ്ട് ഇലക്രിക് പോസ്റ്റുകളും റോഡരികിലെ വീടിന്റെ ചുമരും തകര്‍ത്ത് പറമ്പിലാണ് നിന്നത്. നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്നു ഫഹദ്. സഹോദരങ്ങള്‍: ഫൈസല്‍, ഫര്‍ഹാന. 

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 


SHARE THIS

Author:

0 التعليقات: