Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , » ചന്ദ്രഗിരിപ്പാലത്തില്‍ കൂട്ടവാഹനാപകടം; ടെമ്പോ പാലത്തിന്റെ കൈവരി തകര്‍ത്തു

ചന്ദ്രഗിരിപ്പാലത്തില്‍ കൂട്ടവാഹനാപകടം; ടെമ്പോ പാലത്തിന്റെ കൈവരി തകര്‍ത്തു

Written By Muhimmath News on Saturday, 29 September 2018 | 18:59




കാസര്‍കോട്: ചന്ദ്രഗിരിപ്പാലത്തില്‍ കൂട്ടവാഹനാപകടം. ഡസ്റ്റര്‍ കാറും മറ്റൊരു കാറും ഓട്ടോ ടെമ്പോയുമാണ് അപകടത്തില്‍പെട്ടത്. പാലത്തിന്റെ കൈവരി തകര്‍ത്തു നിന്ന ടെമ്പോ പുഴയിലേക്ക് മറിയാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് അപകടമുണ്ടായത്.

ഒരു വാഹനത്തെ മറികടന്നു വന്ന ഡസ്റ്റര്‍ കാറാണ് അപകടം വരുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഈ കാര്‍ മറ്റൊരു കാറിലും ടെമ്പോയിലും ഇടിക്കുകയായിരുന്നു. അലമാരയും വീട്ടുപകരണങ്ങളും കൊണ്ടുപോവുകയായിരുന്നു ടെമ്പോ. പരിക്കേറ്റ ടെമ്പോ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്ദ്രഗിരിപ്പാലത്തിനു മുകളില്‍ നേരത്തെയും വന്‍ അപകടം നടന്നിരുന്നു. അപകടം പതിവാകുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved