Latest News :
Home » , , , » ബേക്കല്‍ കോട്ടിക്കുളത്ത് മത്സ്യത്തൊഴിലാളി കാറിടിച്ചു മരിച്ചു

ബേക്കല്‍ കോട്ടിക്കുളത്ത് മത്സ്യത്തൊഴിലാളി കാറിടിച്ചു മരിച്ചു

Written By Muhimmath News on Saturday, 15 September 2018 | 17:43


ബേക്കല്‍: ബേക്കല്‍ കോട്ടിക്കുളത്ത് മത്സ്യത്തൊഴിലാളി കാറിടിച്ചു മരിച്ചു. കോട്ടിക്കുളം മാളിക വളപ്പിലെ പരേതനായ നാരായണന്‍  നാരായണി ദമ്പതികളുടെ മകന്‍ ദിനേശന്‍ (47) ആണ് ശനിയഴ്ച പുലര്‍ച്ചെ അപകടത്തില്‍ മരിച്ചത്.

പാലക്കുന്നിലെ വാടക വീട്ടില്‍ നിന്നും കടലില്‍ പോകാന്‍ കോട്ടിക്കുളത്തേക്കു നടന്നു വരുമ്പോഴാണ് രജിസ്‌ട്രേഷന്‍ പോലും നടത്താത്ത കാര്‍ ഇടിച്ചത്. ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. ബേക്കല്‍ പോലീസെത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved