Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , » കാട്ടാമ്പള്ളി പാലത്തിന് സമീപം സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ നഴ്‌സ് മരിച്ചു.

കാട്ടാമ്പള്ളി പാലത്തിന് സമീപം സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ നഴ്‌സ് മരിച്ചു.

Written By Muhimmath News on Saturday, 22 September 2018 | 18:08


കണ്ണൂര്‍: കാട്ടാമ്പള്ളി പാലത്തിന് സമീപം സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ നഴ്‌സ് മരിച്ചു. പള്ളിക്കുളം മണ്ഡപത്തിനടുത്ത ലീല നിവാസില്‍ ജീജ സന്തോഷാണ് (40) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ ശ്രീനന്ദയെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലും സഹോദരി വിജിന, മകള്‍ വരലക്ഷ്മി എന്നിവരെ എ കെ ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 6.30 ഓടെയായിരുന്നു അപകടം. തറവാട് വീടായ കുറ്റിയാട്ടൂരില്‍ നിന്നും പള്ളിക്കുളത്തേക്ക് വരവെയാണ് അപകടം. 

സാരമായി പരിക്കേറ്റ ജീജ സന്തോഷിനെ കൊയിലി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂരിലെ ഫാത്തിമ ആശുപത്രിയില്‍ നഴ്‌സാണ് മരിച്ച ജീജ സന്തോഷ്. ഭര്‍ത്താവ്: സന്തോഷ്. ശ്രീനന്ദ് മകനാണ്. പരേതനായ രാജന്‍പത്മിനി ദമ്പതികളുടെ മകളാണ് മരിച്ച ജീജ്. സഹോദരന്‍ രജൂപ്. മൃതദേഹം വളപട്ടണം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved