Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , , , » കെ എസ് ആര്‍ ടി സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു; ബസ് കത്തിനശിച്ചു

കെ എസ് ആര്‍ ടി സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു; ബസ് കത്തിനശിച്ചു

Written By Muhimmath News on Monday, 24 September 2018 | 18:21

























മൂവാറ്റുപുഴ: എംസി റോഡില്‍ ഈസ്റ്റ് മാറാടിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബസിന് തീപ്പിടിച്ചു. ബസിനടിയില്‍പെട്ട ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബസില്‍ അന്‍പതോളം യാത്രക്കാരുണ്ടായിരുന്നു. തീ പടരും മുമ്പ് ബസില്‍ നിന്ന് മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബസ് പൂര്‍ണമായും കത്തിനശിച്ചു.

ഇന്ന് ഉച്ച കഴിഞ്ഞ് 3.30ഓടെയാണ് സംഭവം. തൃശൂരില്‍ നിന്ന് കോട്ടയത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിനടിയിലേക്ക് കയറി. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved