Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » » അംഗഡിമുഗര്‍ പ്രവാസി കൂട്ടായ്മക്ക് രൂപം നല്‍കി

അംഗഡിമുഗര്‍ പ്രവാസി കൂട്ടായ്മക്ക് രൂപം നല്‍കി

Written By Muhimmath News on Saturday, 22 September 2018 | 21:49


അംഗഡിമുഗര്‍ :യു എ ഇ അംഗഡിമുഗര്‍ വെല്‍ഫയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനും, ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലുള്ള പ്രവാസികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനും വേണ്ടി അംഗഡിമുഗര്‍ പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്‍ എന്ന സംഘടനക്ക് രൂപം നല്‍കി. അംഗഡിമുഗര്‍ നാട്ടക്കല്‍ മസ്ജിദ് ഫറജ് ഹാളില്‍ നടന്ന സംഗമം നാട്ടിലെ ഓര്‍ഗനൈസര്‍ കെ. ടി അബ്ദുല്‍ റഹിമാന്റെ അധ്യക്ഷതയില്‍ അല്‍ഹാജ് എ പി അബ്ദുല്‍ അസീസ്  ഫൈസി ഉദ്ഘാടനം ചെയ്തു. യൂ എ ഇ അംഗഡിമുഗര്‍ വെല്‍ഫയര്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍ എ ബക്കര്‍ അംഗഡിമുഗര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വെല്‍ഫയര്‍ കമ്മിറ്റി മുന്‍ പ്രസിഡന്റുമാരായ  കെ എച്ച്. മുഹമ്മദ്, ബഷീര്‍ കൊട്ടുഡല്‍, സജീവ പ്രവര്‍ത്തകനായ ഖലീല്‍ അംഗഡിമുഗര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 

അംഗഡിമുഗര്‍ പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്‍ന്റെ പുതിയ ഭാരവാഹികള്‍:  പ്രസിഡന്റ്; ഇബ്രാഹിം അമ്പട്ടകണ്ടം, വൈസ് പ്രസിഡന്റുമാര്‍:  ബഷീര്‍ കൊട്ടൂഡല്‍, മുഹമ്മദ് കമ്മിഞ്ചം (ചെറൂള്‍), ഖാലിദ് കമ്മന്തളം, ജനറല്‍ സെക്രട്ടറി:  അബ്ദുല്‍ റഹിമാന്‍  കെ. ടി. സെക്രട്ടറിമാര്‍: 
മഹമൂദ് അലി  പുഴക്കര, ഖലീല്‍ എം അംഗഡിമുഗര്‍, കാസിം പെരിയമുഗര്‍, ട്രഷറര്‍: അബ്ദുള്ള പറമ്പ് (പയോട്ട). മെമ്പര്‍മാര്‍: മുഹമ്മദ്  ചീന്നമുഗര്‍, ഷാഫി പെരുന്നാപറമ്പ്,  അബൂബക്കര്‍ പുത്തിഗെ(പെര്‍ളാടം ), ഹമീദ് നാട്ടക്കല്‍, എന്‍ എ ബക്കര്‍  (യു എ ഇ), ഹാഷിം അംഗഡിമുഗര്‍((യു എ ഇ), സിദ്ദീഖ് പുഴക്കര (യു എ ഇ), ഖലീല്‍. കെ എച്ച്  നാട്ടക്കല്‍ (യു എ ഇ).

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved