Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , » പ്രളയ ദുരിതബാധിതര്‍ക്ക് അംഗഡിമുഗര്‍ വെല്‍ഫയര്‍ യു.എ.ഇ. ക്മ്മിറ്റിയുടെ കൈത്താങ്ങ്

പ്രളയ ദുരിതബാധിതര്‍ക്ക് അംഗഡിമുഗര്‍ വെല്‍ഫയര്‍ യു.എ.ഇ. ക്മ്മിറ്റിയുടെ കൈത്താങ്ങ്

Written By Muhimmath News on Thursday, 20 September 2018 | 10:28

അംഗഡിമുഗര്‍: അംഗഡിമുഗറിന്റെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായ യു.എ.ഇ. അംഗഡിമുഗര്‍ വെല്‍ഫയര്‍ കമ്മിറ്റി ജീവകാരുണ്യ രംഗത്ത് മറ്റൊരു കാല്‍ വെപ്പ് കൂടി നടത്തി.

 പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ സ്വരൂപിച്ച തുക കാസറഗോഡ് ജില്ലാ കളക്ടര്‍ ഡോ. ജി. സജിത്ത് ബാബുവിന് വെല്‍ഫയര്‍ ജനറല്‍ സെക്രട്ടറി എന്‍ എ ബക്കര്‍ അംഗഡിമുഗര്‍ കൈമാറി.

 പ്രസ്തുത പരിപാടിയില്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ നാട്ടിലെ ഓര്‍ഗനൈസര്‍ അബ്ദുള്‍റഹിമാന്‍ കെ ടി., വെല്‍ഫെയര്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ബാസ് കൊട്ടൂടല്‍, അബുദാബി സെക്രട്ടറിമാരായ ഹാഷിം അംഗഡിമുഗര്‍, അന്‍സാര്‍ ഷെറൂള്‍, ദുബായ് സെക്രട്ടറി ഖലീല്‍ നാട്ടക്കല്‍, ഖലീല്‍ അംഗഡിമുഗര്‍, റാഫി പെരുന്നാപറംബ് എന്നിവര്‍ സംബന്ധിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved