Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയും

404

We Are Sorry, Page Not Found

Home Page























അബുദാബി: ദാനധര്‍മ്മം ജീവിതചര്യയാക്കിയ ജമാല്‍ ഹാജിയുടെ വിയോഗം സുന്നി പ്രസ്ഥാനത്തിന് തീരാനഷ്ടം. ദീര്‍ഘകാലം അബുദാബിയിലെ പ്രാസ്ഥാനിക പരിപാടികള്‍ക്ക് പിന്തുണ നല്‍കിയ ജമാല്‍ ഹാജി മൂന്ന് വര്‍ഷം മുമ്പാണ് സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. സുന്നി സ്ഥാപനങ്ങളുടെയും, സംഘടനകളുടെയും പരിപാടികള്‍ക്ക് സാമ്പത്തികമായും മറ്റും വലിയ പിന്തുണയായിരുന്നു ജമാല്‍ ഹാജി നല്‍കിയിരുന്നതെന്ന് പ്രാസ്ഥാനിക നേതാക്കള്‍ അനുസ്മരിക്കുന്നു. 

പ്രാസ്ഥാനിക നേതാക്കളുമായും സാദാത്തുക്കളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഹാജി വലിയ ഒരു മനുഷ്യ സ്‌നേഹി ആയിരുന്നു. പാവപ്പെട്ടവര്‍ക്കായി ജീവിതം മാറ്റി വെച്ച അദ്ദേഹത്തിന്റെ സംഭാവനകളില്‍ വലിയൊരു പങ്കും മേഖലയില്‍ വിനിയോഗിക്കുകയും ചെയ്തു. 

പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന ദാറുല്‍ ഖൈര്‍ പദ്ധതിക്ക് വേണ്ടി 35 സെന്റ് സ്ഥലം സുന്നി യുവജന സംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് അദ്ദേഹം എഴുതി നല്‍കി. മാടായി വാടിക്കല്‍ മുസ്ലിം ജമാഅത്ത്, സുന്നി യുവജന സംഘം, അല്‍ ഫലാഹ് എഡ്യൂക്കേഷന്‍ കോംപ്ലക്‌സ്, അല്‍ മഖര്‍, മന്‍ശഹ് മാട്ടൂല്‍ എന്നിവയുടെ കമ്മറ്റികളില്‍ സജീവമായിരുന്നു.  

ജമാല്‍ ഹാജിയുടെ വിയോഗത്തില്‍ അല്‍ മഖര്‍ അബുദാബി കമ്മറ്റി, മന്‍ശഹ് മാട്ടൂല്‍ അബുദാബി കമ്മറ്റി, ഐ സി എഫ് അബുദാബി സെന്‍ട്രല്‍ കമ്മിറ്റി, സഅദിയ അബുദാബി കമ്മിറ്റി,  സുന്നി യൂവജന സംഘം കണ്ണൂര്‍ ജില്ല അബുദാബി കമ്മിറ്റി അനുശോചിച്ചു. ജമാല്‍ ഹാജിയുടെ വിയോഗം പ്രസ്ഥാനത്തിന് നികത്താന്‍ കഴിയാത്ത നഷ്ടമാണെന്ന് ഐ സി എഫ് നാഷണല്‍ പ്രസിഡണ്ട് മുസ്തഫ ദാരിമി കടാങ്കോട് അഭിപ്രായപ്പെട്ടു. 

ഐ സി എഫ് ദേശീയ നേതാക്കളായ ഹമീദ് ഈശ്വരമംഗലം, ഹമീദ് പരപ്പ, ഉസ്മാന്‍ സഖാഫി തിരുവത്ര, പി വി അബൂബക്കര്‍ മൗലവി എന്നിവര്‍ ജമാല്‍ ഹാജിയുടെ വിയോഗത്തില്‍ അനുശോചിച്ചു.   


Leave A Reply