Friday, 7 September 2018

നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി പോലീസ് അറസ്റ്റില്‍

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പോലീസ് അറസ്റ്റു ചെയ്തു. അജാനൂര്‍ തെക്കേപ്പുറത്തെ ലാവ സമീറിനെ (24)യാണ് ഹൊസ്ദുര്‍ഗ് എസ്.ഐ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്ത്. 

രണ്ടു പാസ്‌പോര്‍ട്ട് കേസ്, ആറോളം അടിപിടി തുടങ്ങിയ കേസുകളില്‍ പ്രതിയായ സമീറിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ടോടെ ബാവാനഗറിലെ ഒരുവീട്ടില്‍ നിന്നാണ് സമീറിനെ പോലീസ് അറസ്റ്റു ചെയ്തത്.


SHARE THIS

Author:

0 التعليقات: