Saturday, 1 September 2018

ലൈസന്‍സില്ലാത്ത തോക്കുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന ആള്‍ പിടിയില്‍

























ബദിയടുക്ക: കാറില്‍ ലൈസന്‍സില്ലാത്ത തോക്കുമായി സഞ്ചരിക്കുകയായിരുന്ന ആളെ എക്‌സൈസ് പിടികൂടി. അടൂര്‍ വെള്ളച്ചേരിയിലെ ശ്രീധരനെ(46)യാണ് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ വി.വി. പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെ ആദൂര്‍ ചെക്ക് പോസ്റ്റിന് സമീപം എക്‌സൈസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെ ശ്രീധരന്‍ ഓടിച്ചുവരികയായിരുന്ന മാരുതി 800 കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ വാഹനത്തിനകത്ത് നാടന്‍ തോക്ക് കണ്ടെത്തുകയായിരുന്നു. 

സുള്ള്യയില്‍ നിന്നും മുള്ളേരിയ ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. എക്‌സൈസ് കസ്റ്റഡിയിലെടുത്ത തോക്കും കാറും ആദൂര്‍ പൊലീസിന് കൈമാറി. ശ്രീധരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥിയായിരുന്ന കെ.കുഞ്ഞിരാമന്‍ വിജയിച്ചതിനെ തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ശ്രീധരന്‍ ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സി.പി.എം പ്രവര്‍ത്തകനായ രവീന്ദ്രനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന ശ്രീധരനെ സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് കോടതി വിട്ടയച്ചിരുന്നു.


SHARE THIS

Author:

0 التعليقات: