Monday, 3 September 2018

പോലീസിനെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്ന പ്രതി അറസ്റ്റില്‍

























കുമ്പള: പൊലീസിനെ അക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മധൂര്‍ പെരിയടുക്കയിലെ ഉദയന്‍ (38) ആണ് അറസ്റ്റിലായത്. 

2013ല്‍ കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രോത്സവ രാത്രിയില്‍ കുമ്പള പൊലീസ് സ്റ്റേഷന് സമീപം വെച്ച് ഒരു സംഘം പൊലീസിനെ അക്രമിച്ചിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു ഉദയനെന്ന് പൊലീസ് പറഞ്ഞു. 

ഇന്നലെ രാത്രി കുമ്പള എസ്.ഐ ടി.വി അശോകനും സംഘവും വീട്ടില്‍ വെച്ചാണ് പ്രതിയെ പിടിച്ചത്.


SHARE THIS

Author:

0 التعليقات: