Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Pageമുഹറം മാസത്തിലെ സവിശേഷ ദിനമാണ് ആശൂറാഅ് (മുഹറം 10) . അത് നമ്മിലേക്ക് ആഗതമാവുന്നത് പരിശുദ്ധ ദീനിന്റെ നില നില്‍പ്പിനായി അഹോരാത്രം പരിശ്രമിച്ച പല നബിമാരുടെയും മഹത്തുക്കളുടെയും സംഭവ ബഹുലമായ ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ചരിത്ര സംഭവങ്ങളുമായാണ്. 

ഇത്തരം നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കാരണത്താലാണ് ഹിജ്‌റ വര്‍ഷത്തിലെ ഒന്നാമത്തെ മാസമായി മുഹറമിനെ ഗണിക്കപ്പെടുന്നത്.  ഇത്രയുമധികം പ്രവാചക സംഭവങ്ങള്‍ നടന്ന മറ്റൊരുമാസം ഇല്ലാ എന്നത് തന്നെയാണ്. ഈ മാസത്തിന്റെയും  ഈ ദിനത്തിന്റെയും പ്രത്യേകത.  അല്ലാഹു യുദ്ധം നിഷിദ്ധമാക്കിയ ഒരു മാസം കൂടിയാണ് മുഹറം. 
         അര്‍ഷിന്റെയും ലൗഹുല്‍ മഹ്ഫൂളിന്റെയും സൃഷ്ടിപ്പ് , ജിബ് രീല്‍ (അ) മിനെ സൃഷ്ടിച്ചത്, ഭൂമിയെ സൃഷ്ടിച്ചത്, ആദ്യമായി മഴ വര്‍ഷിച്ചത് എല്ലാം ഈ മാസത്തിലാണ്. ആദം നബിയും ഹവ്വാഅ് ബീവിയുമായി ബന്ധപ്പെട്ട പല വിഷയങ്ങളും നടന്നത് ഇതിലാണ്. അല്ലാഹുവിന്റെ അനുമതി കൂടാതെ യാത്ര പോയ യൂനുസ് നബി യെ പരീക്ഷണാര്‍ത്ഥം മത്സ്യം വിഴുങ്ങിയപ്പോള്‍ കടലില്‍ മത്സ്യം വയറ്റില്‍ കിടന്ന് നടത്തിയ പശ്ചാത്താപത്തിന്റെ കാരണമായി അവരെ കരയിലേക്ക് പുറം തള്ളിയതും ഈ മാസത്തിലാണ്. ഇബ്രാഹിം നബി (അ)നെ തീ കുണ്ടാരത്തില്‍ നിന്ന്  രക്ഷപ്പട്ടതും യൂസുഫ് നബി (അ)മിന് തടവറയില്‍ നിന്ന് മോചനം ലഭിച്ചതും മുഹറം പത്തില്‍ തന്നെ. 
         
കാഴ്ച്ച നഷ്ടപ്പെട്ട യഅ്ക്കൂബ് നബിക്ക് പുത്രന്‍ യൂസുഫ് നബി യുടെ വസ്ത്രം മറ്റു മക്കള്‍ കൊടുന്ന് ഇട്ടപ്പോള്‍ കാഴ്ച തിരിച്ച് കിട്ടിയതും , അസഹ്യമായ രോഗ ബാധിതനായി ബുദ്ധിമുട്ടിയ അയ്യൂബ് നബി (അ) രോഗശാന്തി ലഭിച്ചതും  ആശൂറാഅ് പറഞ്ഞു തരുന്ന കഥകളാണ്. 

       ഏക ഇലാഹിലേക്ക് ക്ഷണിച്ച് കൊണ്ടിരുന്ന മൂസാ നബി (അ) മിന്റെ നേരേക്ക് പല അസഹ്യമായ സംഭവങ്ങള്‍ അഴിച്ച് വിടുകയും താന്‍ ഇലാഹാണെന്ന് സ്വയം വാദിക്കുകയും ചെയ്ത ഫിര്‍ഔനിനെ നൈല്‍ നദിയില്‍ മുക്കി നശിപ്പിക്കുകയും മൂസാ നബി (അ) മിന്റെ വിജയം സാക്ഷാത്കരിക്കുകയും ചെയ്ത മഹാ സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ അവസരം കിട്ടിയത് മുഹറം പത്തിനാണ്. തൊള്ളായിരത്തി അന്‍പത് വര്‍ഷക്കാലം സത്യപാതയിലേക്ക് ജനങ്ങളെ ക്ഷണിച്ച നൂഹ് നബി യുടെ സമൂഹത്തില്‍ നിന്ന് വെറും തുലോം തുച്ചം പേര്‍ മാത്രമേ വിശ്വസിച്ചുള്ളു. വിശ്വസിക്കാത്തവരെ നശിപ്പിക്കാനായി വെള്ള പൊക്കം ഇറക്കിയതും ജൂദി പര്‍വതത്തില്‍ കപ്പല്‍ കരക്കടയിപ്പിച്ച് നൂഹ് നബിയെയും വിശ്വസിച്ചവരെയും രക്ഷപെടുത്തിയതും മുഹ്‌റം തരുന്ന പാഠങ്ങളാണ്. പക്ഷികളെയും ജിന്നുകളെയും മൃഗങ്ങളെയും മറ്റും കീഴ്‌പ്പെടുത്തി കൊടുത്ത സുലൈമാന്‍ നബിക്ക്  ലോക ചക്രവര്‍ത്തി പദവി നല്‍കി അനുഗ്രഹിച്ചതും മുത്ത് നബി (സ) യുടെ പ്രിയ പൗത്രന്‍ ഹുസൈന്‍ (റ) വധിക്കപ്പെട്ടതും ഇസ്ലാമിന്റെ പരസ്യ പ്രബോധനത്തിന് മുന്നില്‍ നിന്ന് നയിച്ച ഉമര്‍ (റ) രക്ത സാക്ഷിത്വം വരിച്ചതും ഈ മാസത്തില്‍ തന്നെ ഇങ്ങനെ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ മുഹറത്തിനല്ലലാതെ മറ്റൊരു മാസത്തിനും സൗഭാഗ്യം ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെയാണ് യുദ്ധം നിഷിദ്ധമാക്കിയതും ഹിജ്‌റ വര്‍ഷത്തല്‍ പ്രഥമ സ്ഥാനം ലഭിച്ചതും. 

      മുഹ്‌റം മാസത്തിലെ ഈ സംഭവങ്ങളെല്ലാം തന്നെ ഉണ്ടായത് മുഹറം പത്തിനാണ്. ഈ ദിവസമാണ് ആശൂറാഅ് . തൊട്ടു മുന്‍പത്തെ ദിവസമായ ഒമ്പത് താസൂആഅ് എന്നും അറിയപ്പെടുന്നു.ഈ രണ്ടു ദിനങ്ങളിലും നോമ്പനുഷ്ഠിക്കല്‍ പ്രത്യേകം സുന്നത്തുണ്ട്. അബീഹുറൈറ (റ) പറയുന്നു നബി (സ) തങ്ങള്‍ പറഞ്ഞു റമളാന്‍ മാസത്തിലെ നോമ്പിനു ശേഷം ശ്രേഷ്ഠതയുള്ള നോമ്പ് മുഹറത്തിലേതാണ്.( മുസ്ലിം)  മറ്റൊരു ഹദീസില്‍ കാണാം നബി (സ) പറയുന്നു: ആശൂറാഅ് നോമ്പ് ഒരു വര്‍ഷത്തെ പാപങ്ങള്‍ക്ക് പരിഹാരമാണ് (ഇബ്‌നു അബീശൈബ 2313) 

        തിരു നബി (സ)  മദീനയില്‍ വന്ന സമയം മുഹറം പത്തിന് നോമ്പ് നോല്‍ക്കുന്ന ജൂതന്‍മാരോട് അതിനെ പറ്റി ചോദിച്ചപ്പോള്‍ അവര്‍ മറുപടി പറഞ്ഞു ഈ ദിനത്തിലാണ് ഫിര്‍ഔനില്‍ നിന്ന് മൂസാ നബി (അ)! മിനെയും അനുയായികളെയും രക്ഷപെടുത്തിയത്. അതിനാല്‍ ഈ ദിനത്തെ ബഹുമാനിച്ച് കൊണ്ട് ഞങ്ങള്‍ നോമ്പെടുക്കുന്നു. നബി തങ്ങള്‍ പറഞ്ഞു മൂസാ നബിയോട് നിങ്ങളെക്കാള്‍ കടപെട്ടവര്‍ ഞങ്ങളാണ്.നബി തങ്ങള്‍ നോമ്പെടുക്കുകയും അനുയായികളോട് എടുക്കാന്‍ കല്‍പിക്കുകയും ചെയ്തു. (ബുഖാരി)

         ഇബ്‌നു അബാസ്( റ)    പറയുന്നു:  നബി(സ)ആശൂറാ ദിവസം നോമ്പെടുക്കു കയും അപ്രകാരം കല്പ്പിക്കുകയും
ചെയ്തപ്പോള്‍ സ്വഹാബികള്‍ പ
റഞ്ഞു:  അല്ലാഹുവിന്റെ ദൂതരെ,
ജൂതന്മാരും ക്രിസ്ത്യാനികളും ബഹുമാനിക്കുന്ന ഒരു ദിവസമാണല്ലോ
ഇത് . അപ്പോള്‍ അവിടുന്ന് പറഞ്ഞു:

എങ്കില് അടുത്ത വര്‍ഷം അല്ലാഹു
ഉദ്ദേശിച്ചാല് നാം ഒമ്പതിനും
നോമ്പെടുക്കും.'(മുസ്ലിം)
ജൂത ക്രൈസ്തവരോട് എതിരാകാന്‍ വേണ്ടിയായിരുന്നു ഈ നോമ്പെടുക്കല്‍. അപ്രകാരം സ്വഹാബികള്‍ ചെയ്യുകയുമുണ്ടായി.ഇബ്‌നു അബാസ്( റ) തന്നെ പറയുന്നു മുഹറംഒമ്പതിനും പത്തിനുംഞങ്ങള്‍നോമ്പെടുക്കാറുണ്ടായിരുന്നു.ജൂതരില് നിന്നും വ്യത്യസത
പാലിക്കുന്നതിനു വേണ്ടിയാണ്

രണ്ടു ദിവസവും നോമ്പെടുക്കുന്നത് (തുര്‍മുദി) ധാരാളം പുണ്യങ്ങള്‍ മുഹറം നോമ്പിനുണ്ട്. 'അബൂ ഖതാദ:( റ)വില് നിന്നുംനിവേദനം, ഒരു വ്യക്തി ആശൂറാ
നോമ്പിനെക്കുറിച്ച് നബി
(സ)യോട് ചോദിച്ചു. അപ്പോള്‍
അദ്ദേഹം പറഞ്ഞു 
'കഴിഞ്ഞ ഒരു വര്‍ഷത്തില്‍
സംഭവിച്ചുപോയ പാപങ്ങളെ അത്
പരിഹരിക്കുന്നതാണ്' (മുസ്ലിം).  അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്[റ] പറയുന്നു ഒരാള്‍ ആശൂറാഅ് ദിവസം ധര്‍മ്മം ചെയ്താല്‍ അത് ഒരു വര്‍ഷം ധര്‍മ്മം ചെയ്തതിനു തുല്യമാണ്. 

അതുപ്രകാരം തന്നെ ഈ ദിനത്തിലെ പ്രാര്‍ത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്നതാണ്. അതിനാല്‍ കൂടുതലായി സൃഷ്ടാവായ നാഥനോട് ചോദിക്കാന്‍ ശ്രമിക്കണം.ബസ്വറയില്‍ ധാരാളം സമ്പത്തും അനുയായികളും ഉള്ള ഒരാള്‍ ജീവിച്ചിരുന്നു . അദ്ധേഹം എല്ലാ ആശൂറാഅ് ദിനത്തിലും ജനങ്ങളെ വിളിച്ച് കൂട്ടി ഖുര്‍ആനും ദിക്‌റും തസ്ബീഹും ചൊല്ലി രാത്രി സജീവമാക്കിയിരുന്നു. വരുന്നവര്‍ക്ക് ഭക്ഷണം നല്‍കുകയും പാവങ്ങളോട് വിശേഷണം ആരായുകയും വിധവകള്‍ക്കും അനാഥകള്‍ക്കും നന്‍മ ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. 

അദ്ധേഹത്തിന്റെ അയല്‍പക്കത്തുള്ള ഒരു വീട്ടില്‍ എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു . ഒരിക്കല്‍ അയല്‍വാസിയുടെ ഈ പ്രവര്‍ത്തനം കണ്ട് അതേപ്പറ്റി പിതാവിനോട് അന്വേഷിച്ചു.  എന്തിനാണ് നമ്മുടെ അയല്‍വാസി പ്രതിവര്‍ഷം ഇപ്രകാരം ചെയ്യുന്നത്. അവര്‍ പറഞ്ഞു ഇത് ആശൂറാഇന്റെ രാത്രിയാണ് . അല്ലാഹുവിന്റെയടുക്കല്‍ ധാരാളം മഹത്വങ്ങളും ബഹുമാനവും ഈ രാത്രിക്കുണ്ട്. ശേഷം വീട്ടുകാര്‍ കിടന്നുറങ്ങിയെങ്കിലും അവള്‍ ഉറങ്ങിയില്ല ഖുര്‍ആനും ദിക്‌റുകളും കേട്ട് അത്താഴ സമയം വരെയും ഉറക്കമിളിച്ചിരുന്നു . ഖുര്‍ആന്‍ ഖത്മ് ചെയ്ത പ്രാര്‍ത്ഥന നിര്‍വഹിച്ചപ്പോള്‍ ഇരു കരങ്ങളും മേല്‍പ്പോട്ട് ഉയര്‍ത്തി ആകാശത്തേക്ക് തല ഉയര്‍ത്തി അവള്‍ പ്രാര്‍ത്ഥിച്ചു : എന്റെ യജനമാരും നേതാവുമായവരെ , ഈ ദിനത്തിന്റെ മഹത്വം കൊണ്ടും നിനക്ക് വേണ്ടി നിന്റെ സ്മരണയിലായി ഉറക്കമൊഴിവാക്കിയവരുടെ മഹത്വം കൊണ്ടും നീ എനിക്ക് സുഖം നല്‍കുകയും പ്രയാസങ്ങള്‍ നീക്കുകയും തകരുന്ന എന്റെ മനസ്സിന് പരിഹാരം തരികയും ചെയ്യണേ അവളുടെ പ്രാര്‍ത്ഥന പൂര്‍ത്തിയായപ്പോഴേക്കും രോഗം സുഖം പ്രാപിക്കുകയും വേദന മാറുകയും ചെയ്തു . അവള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് കണ്ട പിതാവ് ചോദിച്ചു, നിന്റെ പ്രയാസവും പരീക്ഷണവും നീക്കി തന്നത് ആരാണ് അവള്‍ പറഞ്ഞു: 

അനുഗ്രഹത്തില്‍ പിശുക്ക് കാണിക്കാതെ എനിക്ക് കാരുണ്യം ചൊരിഞ്ഞ അല്ലാഹു ! അവള്‍ തുടര്‍ന്നു പിതാവേ ഞാനെന്റെ യജമാനനോട് ഈ ദിവസത്തെ തവസ്സുലാക്കി .അതിനാല്‍ എന്റെ പ്രയാസം നീക്കുകയും ശരീരത്തിന് ആരോഗ്യം നല്‍കുകയും ചെയ്തു (റൗളുല്‍ ഫാഇഖ് ) ഇങ്ങനെ  ആരാധാനകള്‍ കൊണ്ട് മുഖരിതമായിരിക്കണം ഇസ്ലാമിലെ വിശേഷധിനങ്ങള്‍.. 

- മുനീര്‍ അഹ്‌സനി ഒമ്മല

Leave A Reply