Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
മുഹിമ്മാത്തില്‍ പഠിച്ചിരുന്ന കാലം മുതല്‍ ഹൃദയത്തില്‍ സൂക്ഷിച്ച പണ്ഡിത തേജസാണ് ബായാര്‍ അബ്ദുല്ല ഉസാതാദ്. സ്ഥാപനത്തില്‍ നടന്നിരുന്ന എല്ലാ പരിപാടികളിലും നിറസാനിധ്യവും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ക്കൊപ്പം നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന ഒരാളാണ് അദ്ധേഹം. കാന്തപുരം ഉസ്താദിന്റെ രൂപ സാദൃശ്യമുള്ളതിനാല്‍ പലപ്പോഴും പലരും കാന്തപുരമാണെന്ന് മനസ്സിലാക്കിവെച്ചിട്ടുണ്ട്. മിനി എ പി ഉസാതാദെന്നാണ് ബായാര്‍ ഉസ്താദിനെ അന്ന് കുട്ടികള്‍ക്കിടില്‍ സംസാരം ഉണ്ടായിരുന്നത്. പിന്നിട് പലരും ഇത് പോലെ ധരിച്ചിരുന്നുവെന്ന് അറിഞ്ഞപ്പോള്‍ കുട്ടിക്കാല ധാരണക്ക് തങ്കത്തിളക്കം ഏകി. കാലങ്ങള്‍ക്ക് ശേഷം ബായാര്‍ ഉസ്താദിനെ നേരില്‍ പപരിചയപ്പെട്ടു.
   
ഒരു ദിവസം മംഗലാപുരം പോയി തിരിച്ചു വരുമ്പോഴാണ് ബായാര്‍ അബ്ദുല്ല മുസ്ലിയാരെ കുറിച്ച് ഓര്‍മ്മ വന്നത്. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഉപ്പള കൈകമ്പക്കടുത്തുള്ള ഗസ്റ്റ് ഹൗസിനു സമീപത്തുള്ള ഫ്‌ളാറ്റില്‍ താമസിക്കുന്ന വിവരം കിട്ടി.ആ വയോ പണ്ഡിത കുലപതിയെ കണ്ടപ്പോള്‍ മനസില്‍ കുണ്ഡിതം തോന്നി. ശാരീരിക ക്ഷീണം കാരണം വിശ്രമ ജീവിതം നയിക്കുന്ന അബ്ദുല്ല മുസ്ലിയാര്‍ പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നു. വിനയാന്വിതരായി മാറി നിന്നെങ്കിലും ഉസ്താദ് അകത്തേക് ക്ഷണിച്ച് ഇരിക്കാന്‍ പറഞ്ഞു. അതീവ ലാളിത്ത്യത്തോടെ അനുവാജകരെ സ്വീകരിച്ചിരുന്ന ബായാര്‍ ഉസ്താദിന്റെ സവിശേഷമായ സ്വഭാവം ആരേയും വിസ്മയിപ്പിക്കും. വിനയത്തോടെ ചാഞ്ഞുനില്‍ക്കുന്ന ഫലവൃക്ഷമായിരുന്നു അദ്ധേഹം. 
      
ബായാര്‍ പള്ളിയില്‍ ദീര്‍ഘകാലം സേവനം ചെയ്ത മഞ്ചേരി സ്വദേശി അഹമദ് മുസ്ലിയാരാണ് ബായാര്‍ ഉസ്താദിന്റെ പിതാവ്. ബായാര്‍ പള്ളിയില്‍ മുക്ക്രിയും ഖത്തീബുമായി ജോലി ചെയ്ത അഹമദ് മുസ്ലിയാര്‍ ബായാറിലെ വരേണ്യ കുടുംബത്തിലെ ആസിയുമ്മ എന്ന മഹതിയെയാണ് വിവാഹം ചെയ്തത്. ആ ദാമ്പത്ത്യ വല്ലരിയില്‍ വിരിഞ്ഞ സൂനമാണ് അബ്ദുല്ല മുസ്ലിയാര്‍ 1944 സെപ്തംബറിലാണ് ജനനം..മൊല്ലാ കുടുംബമെന്നാണ് പിതാവിന്റെ കുടുംബം അറിയപ്പെട്ടിരുന്നത്. ഭംഗിയായി ഖുര്‍ആനോതുന്ന അഹ്മദ് മുസ്ലിയാരുടെ സേവനം ബായാര്‍ക്കാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു.മുക്ക്രിക്ക എന്നപേരിലാണ് അഹമദ് മുസ്ലിയാര്‍ അറിയപ്പെട്ടത്.ബായാര്‍ പള്ളിക്കടുത്താണ് മുക്ക്രിക്കയുടെ വീട്. സ്വാതന്ത്ര്യ സമര നായകനായിരുന്നു പിതാവായ അഹമദ് മുസ്ലിയാര്‍..


വാരിയന്‍ കുന്നത്ത് അഹ്മദ് ഹാജിയും ആലി മുസ്ലിയാരും ചമ്പ്രശേരിതങ്ങളും പറങ്കി പിശാചുക്കളുടെ പീഡനങ്ങള്‍ക്ക് മുമ്പില്‍ പൊരുതി പടനയിച്ചെങ്കിലും ഒടുവില്‍ നാടുനീങ്ങിയപ്പോള്‍ സമകാലികരായ പലരും നാടുവിട്ടു. നിസ്സഹയരായ ആ പോരാളികള്‍ക്കൊപ്പം നാടുവിട്ട പണ്ഡിതനാണ് ബായാര്‍ അബ്ദുല്ല മുസ്ലിയാരുടെ പിതാവായ മഞ്ചേരിയിലെ കുന്നുമ്മല്‍ അഹ്മദ് മുസ് ലിയാര്‍.ഇരുട്ട് പുതച്ചുറങ്ങുന്ന രാത്രിയെ അവഗണിച്ച് നേരത്തെ ഉണര്‍ന്ന് സുബ്ഹ് നിസ്‌കാര ശേഷം പിറന്ന നാടിനോട് യാത്ര പറഞ്ഞ് അഹ്മദ് മുസ് ലിയാര്‍ വണ്ടി കയറിയത് കാസര്‍കോട്ടേക്ക് ആയിരുന്നു. കാസര്‍കോടെത്തിയ അഹ്മദ് മുസ് ലിയാര്‍ സേവന പാഥയില്‍ ബായാറില്‍ എത്തുകയും അവിടെ മസ്ജിദ് മുഅദ്ദിനായി ജോലി ഏല്‍ക്കുകയും ചെയതു. ബായാ റിലും പരിസരത്തുമായി അറുപത് വര്‍ഷം അഹ്മദ് മുസ്ലിയാര്‍ സേവനം ചെയതു.

മനോഹരമായി വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്ന പിതാവിന്റെ കീഴില്‍ തികഞ്ഞ മതചിട്ടയോടെയാണ് അബ്ദുള്ള ഉസ്താദ് വളര്‍ന്നത്. ഖുര്‍ആന്‍ പാരായണ ശാസ്ത്ര നിയമങ്ങള്‍ പാലിച്ച് കൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ചെറുപ്രായത്തില്‍ തന്നെ അഹ്മദ് മുസ് ലിയര്‍ മക്കളെ പഠിപ്പിച്ചതിനാല്‍ പിന്നീട് പണ്ഡിതന്മാര്‍ക്കിടയില്‍ ഖുര്‍ആന്‍ പാരായണ രംഗത്ത് വേറിട്ടു നില്‍ക്കാന്‍ ബായാര്‍ ഉസ്താദിന് സാധിച്ചിട്ടുണ്ട്. മുഹിമ്മാത്ത് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിന്റെ ഉദ്ഘാടന ശേഷം കുട്ടികള്‍ക്ക് ആദ്യമായി സൂറത്തുല്‍ ഫാതിഹ ഓതിക്കൊടുത്ത് ആരംഭം കുറിക്കാന്‍ ത്വാഹിര്‍ തങ്ങള്‍ തെരഞ്ഞെടുത്തത് ബായാര്‍ അബ്ദുള്ള മുസ്ലിയാരെയായിരുന്നു.
   
നാട്ടിലെ ഖുര്‍ആന്‍ പഠനത്തിന് ശേഷം തലശേരിയിലാണ് ദര്‍സ് പഠനത്തിന് വിത്തെറിഞ്ഞത്. ബായാര്‍ അഹ്മദ് മുസ് ലിയാര്‍ ആയിരുന്നു അന്ന് അവിടെ ഗുരു.


ദര്‍സ് ജീവിതം തുടങ്ങിയതിനു ശേഷം റമളാനില്‍ വയളുപറയാന്‍ പോയിരുന്നു. ഓതി പഠിച്ചിരുന്ന കിതാബുകള്‍ വയളു പറഞ്ഞു കിട്ടിയ കാഷ് കൊണ്ടും ബായാറിലെ ദീനി സ്‌നേഹികളുടെ ഉദാരമനസ്‌കതയിലും വാങ്ങിയതാണ്. 

സ്‌നേഹനിധിയായ പിതാവ് നാട്ടുകാരുടെ ആവേശമായിരുന്നു. വിശുദ്ധ റമാളാനിലും മറ്റും പിതാവ് നാട്ടുകാരെ പള്ളിയിലെത്തിക്കാന്‍ തീവ്ര പരിശ്രമം നടത്തിയിട്ടുണ്ട്. പിതാവിനൊപ്പം അബ്ദുല്ല മുസ്ലിയാരും കുട്ടിക്കാലത്ത് പള്ളിയില്‍ പോയ മധുരമായ ഓര്‍മ്മകള്‍ വരും തലമുറക്ക് പാഠമാണ്.  

റമളാന്‍ വരവായാല്‍ പിതാവിന്റെ മുന്‍കൂര്‍ നിര്‍ദ്ധേശം വരും. മക്കളെ, റമളാന്‍ വരാനായി.നല്ല പോലെ സ്വീകരിക്കണം.തെറ്റുകള്‍ ചെയ്യരുത്. ഖുര്‍ആനോത്തും നിസ്‌കാരവും മുറപോലെ നിര്‍വഹിക്കണം.ഇതായിരുന്നു പിതാവിന്റെ നിര്‍ദ്ധേശം. നാട്ടുകാരോടും കുട്ടികളോടുമെല്ലാം പിതാവിന്റെ ഈ സാരോപദേശം ഉണ്ടാകും.
    
റമളാനിന്റെ പിറവിയറിയാന്‍ ബായാറിലുണ്ടായിരുന്ന കുന്നിന്‍ മുകളില്‍ കയറും.വുളൂഅ്(അംഗസ്‌നാനം)ചെയ്താണ് കയറുക.. ഉപ്പള കടല്‍ ഇവിടെ നിന്നും നോക്കിയാല്‍ കാണാം. സൂര്യാസ്തമയം നല്ല പോലെ കാണാന്‍ പറ്റുന്നത് കൊണ്ടാണ് കുന്നില്‍ കയറി മാസപ്പിറവി കാണാന്‍ പോകുന്നത്. മഗ്രിബ് സമയം ആയാല്‍ കുന്നിന്‍ മുകളില്‍ തന്നെ നിസ്‌കരിക്കും.അതിനാണ് ആദ്യം വുളൂഅ് ഉണ്ടാക്കി കയറുന്നത്.ചിലപ്പോള്‍ പിറവി കാണും. കണ്ടാല്‍ തക്ബീര്‍ ചൊല്ലി കൊണ്ടാണ് ഇറങ്ങിവരിക. ചന്ദ്രക്കല ദര്‍ശിച്ച ചരിത്രം ബായാറിന് പറയാനുണ്ട്. പിറവി കാണാതപ്പോള്‍ തൊട്ടടുത്ത നാടുകളിലെ വിവരം കിട്ടാന്‍ കാത്തു നില്‍ക്കും. ചിലപ്പോള്‍ പാതിരാക്കായിരിക്കും വിവരം ലഭിക്കുക. കിടന്നുറങ്ങുമ്പോള്‍ മാസപ്പിറവി കണ്ടതറിഞ്ഞ് പാതിരാക്ക് വന്ന് വാതില്‍ മുട്ടി വിളിച്ച ചരിത്രവുമുണ്ട്. റമളാനിന്റെ വിവരമറിഞ്ഞാല്‍ സൈക്കിളിലോ കാല്‍നടയായോ പോയി വീടുകളിലും നാടുകളിലും സന്ദേശമെത്തിച്ച സന്ദര്‍ഭങ്ങള്‍ അഭിമാനത്തോടെ ഓര്‍ത്തെടുക്കുകയാണ് അബ്ദുല്ല മുസ്ലിയാര്‍.
     
റമളാനില്‍ നോമ്പ് തുറ അധികവും പള്ളിയിലാണ് തുറക്കാറ്. വീട് പള്ളിക്കടുത്തായതിനാല്‍ എല്ലാ നേരവും നിസ്‌കാരത്തിന് പിതാവ് പള്ളിയില്‍ കൂട്ടിക്കൊണ്ട് പോകും. ആറ് വയസ്സു മുതല്‍ പള്ളിയിലായിരുന്നു നിസ്‌കാരം. ദാരിദ്ര്യത്തിന്റെ പുക നിറഞ്ഞ അന്തരീക്ഷത്തില്‍ ഒരു നേരത്തെ ഭക്ഷണത്തിനുപോലും തേങ്ങുകയായിരുന്നു അധിക വീടുകളും. കഴിവുള്ളവര്‍ കഞ്ഞിയോ പത്തിരിയോ ഉണ്ടാക്കി നോമ്പ് തുറക്ക് പള്ളിയിലെത്തിക്കും. പത്ത് മുപ്പതോളം ആളുകള്‍ നോമ്പ് തുറക്ക് പള്ളിയിലുണ്ടാകും. പച്ച വെള്ളം കൊണ്ടാണ് അധികവും നോമ്പ് തുറക്കാറ്. ചിലപ്പോള്‍ കാരക്ക കിട്ടിയെന്ന് വരും.ഒരു കാരക്ക എട്ട്പത്ത് കീറ്റാക്കി ഓഹരി വെക്കും.അത്രയും ക്ഷാമമാണ് ആ കാലം.
     
വീട്ടിലാണെങ്കില്‍ നോമ്പ് തുറ കഴിഞ്ഞ് കൂടുതലൊന്നും കിട്ടാറില്ല. പിണ്ടിയും പയര്‍ കറിയുമാണ് ഉണ്ടാകാറ്. പള്ള നിറയെ കഴിക്കാനായി വീട്ടുവളപ്പിലുള്ള കശുമാവില്‍(കൊട്ടന്റെ മരം) നിന്ന് കശുവണ്ടിപ്പഴം പറിച്ച് കൊട്ടയിലാക്കി വെക്കും.നോമ്പ് തുറ കഴിഞ്ഞാല്‍ പള്ള നിറച്ച് തിന്നും.യഥേഷ്ടം തിന്നാന്‍ കിട്ടിയിരുന്ന ഒന്നാണ് കശുവണ്ടിപ്പഴം. തീന്‍ സുപ്രയിലും ഇത് സ്ഥാനം പിടിച്ചിരുന്നു. വൈകുന്നേരമായാല്‍ കശുമാവിന്‍ ചുവട്ടില്‍ പോയി പഴം പെറുക്കലാണ് പണി.
   
തറാവീഹിന് പള്ളിയില്‍ ഉറുദിയുണ്ടാകും. ളുഹ്‌റിന് ശേഷമാണ് കൂടുതലായും വയള് പറയാറ്. മുട്ടം അബ്ബാസ് മുസ്ലിയാരുടെ മതപ്രഭാഷണം എല്ലാവര്‍ക്കും ഹരമാണ്.(മുട്ടം പള്ളിയിലാണ് അദ്ധേഹത്തിന്റെ മഖ്ബറ)ഒരു കാലില്ലാത്ത അബ്ബാസ് മുസ്ലിയാര്‍ നാടിന്റെ പല ഭാഗങ്ങളിലും പ്രസംഗിക്കാറുണ്ട്.ബായാറില്‍ വന്നാല്‍ മൂന്ന്,നാല് ദിവസം അദ്ധേഹം പ്രസംഗിക്കും. കര്‍മ്മശാസ്ത്ര മസ്അലയും വയളില്‍ പറഞ്ഞ് കൊടുക്കും.
    
തറാവീഹ് കഴിഞ്ഞാല്‍ വീട്ടില്‍ വന്ന് മുറ്റത്ത് പായ വിരിച്ചിരിക്കും.ചുറ്റും ഇരുളായിരിക്കും.പിതാവും ഉമ്മയും മക്കളുമെല്ലാം പുറത്തിരുന്ന് ഏറെ നേരം കാറ്റും കൊണ്ട് കഥ പറഞ്ഞിരിക്കും. മണ്ണെണ്ണ വിളിക്ക് കത്തിച്ച് വെച്ചാണ് ഈ സൊറപറയല്‍.വിളക്ക് കാറ്റത്ത് കെടാതിരിക്കാന്‍ ചുറ്റും പലവെക്കും. ഉപ്പ നോമ്പിന്റെ മസ്അലകള്‍ പറഞ്ഞു തരും. ഇതെല്ലാം ഉസ്താദിന്റെ ത്യാഗേജ്യലമായ ജീവിത ഏടുകളില്‍ നിന്നും നവതലമുറക്ക് നല്‍കുന്ന വലീയ അനുഭവ സമ്പാദ്യമാണ്.  

     
ചെറുകിതാബുകള്‍ ഓതി തുടങ്ങിയപ്പോള്‍ തന്നെ പണ്ഡിതനിരയില്‍ അംഗമാകാനുള്ള എല്ലാ ലക്ഷണങ്ങളും അബ്ദുള്ള മുസ്ലിയാരില്‍ നിഴലിച്ചു കണ്ടു. പള്ളിയില്‍ മുഅദ്ദിനായിരുന്ന പിതാവിന് ലഭിക്കുന്ന തുച്ഛമായ വേതനം ദാരിദ്രത്തിന്റെ കൈപ്പുനീരറിയാന്‍ കാരണമായെങ്കിലും മക്കളെ ദീനീ പണ്ഡിതരാക്കുകയെന്ന വാശി പിതാവിനുണ്ടായിരുന്നു. തലശേരിയില്‍ നിന്ന് അഹ്മദ് മുസ്‌ലിയാര്‍ ദര്‍സ് മംഗലാപുരത്ത് മാറിയെങ്കിലും അധിക വര്‍ഷം തുടരാന്‍ ആയില്ല. മുദരിസായി സേവനം ചെയതു കൊണ്ടിരിക്കെ അദ്ദേഹം വഫാത്താവുകയും അബ്ദുല്ല മുസ്ലിയര്‍ തൃക്കരിപ്പൂരിലെ പടന്ന കടപ്പുറത്തേക്ക് പഠനം മാറുകയും ചെയ്തു.പി കെ അഹ്മദ് മുസ്ലിയാരാണ് അവിടെ മുദരിസ്. ദാരിദ്രത്തിന്റെയും ഇല്ലായ്മയുടെയും കാലമായിരുന്നതിനാല്‍ പലപ്പോഴും ക്ലേശകരമായ യാത്രയായിരുന്നു ഉസ്താദ് അനുഭവിച്ചത്. ഉപ്പളയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം തൃക്കരിപ്പൂര്‍ എത്തുകയും അവിടെന്ന്  തോണിമാര്‍ഗ്ഗം പടന്ന കടപ്പുറത്തേക്ക് പോകും. കടവില്‍ തോണി കാത്ത് നേരം പുലര്‍ന്ന രംഗം ഉസ്താദിന്റെ ജീവിതത്തില്‍ അനുഭവിച്ചിട്ടുണ്ട്.


അവിടെ നാലഞ്ച് വര്‍ഷം ഓതിയതിന് ശേഷം കാന്തപുരത്തിനടുത്ത എകരൂറില്‍ ദര്‍സ് നടത്തിയിരുന്ന അരീക്കോട് അഹ്മദ് കുട്ടി മുസ്ലിയാരുടെ അടുക്കല്‍  നാല് വര്‍ഷം പഠിച്ചു. പിന്നീട് കൊണ്ടോട്ടി ബഷീര്‍ മുസ്ലിയാരുടെ അടുക്കല്‍ ചേര്‍ന്നു.ഉസ്താദായ ബഷീര്‍ മുസ്ലിയാര്‍ തന്റെ ശിഷ്യനായ അബ്ദുല്ല മുസ്ലിയാരുടെ കഴിവും പക്വതയും മനസിലാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അന്നത്തെ പ്രസിഡണ്ടായിരുന്ന സ്വദഖത്തുല്ല മുസ്ലിയാരുടെ അടുക്കല്‍ പറഞ്ഞയച്ചു. വണ്ടൂരിലായിരുന്നു അവരുടെ ദര്‍സ്.മൂന്ന് വര്‍ഷം അവിടെ പഠിക്കുകയും ചെയ്തു.
      
നീണ്ട 12 വര്‍ഷത്തെ ജ്ഞാന തപസ്യക്കു ശേഷം അറിവിന്റെ പ്രസരണ വഴിയില്‍ നിലാവെളിച്ചം പോലെ പ്രകാശിച്ച് നിന്നു. അധ്യാപന രംഗത്ത് സജീവമായെപ്പോഴെല്ലാം ജനമനം കവര്‍ന്ന പ്രഭാഷകനായി ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍ പ്രശസ്തനായി. മുട്ടത്തോടി, ഇച്ചിലങ്കോട്, കുമ്പള ടൗണ്‍ പള്ളി, കാടങ്കോട്, ഷിറിയ എന്നീ സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയതിന് ശേഷം ജന്മനാടായ ബായാറില്‍ മുദരിസായി നിന്നു. നാല്‍പത് വര്‍ഷത്തിലേറെ കാലം ദര്‍സ് നടത്തിയ ഉസ്താദ് സുന്നീ പ്രസ്ഥാന പ്രവര്‍ത്തന രംഗത്തും സജീവ സാന്നിധ്യമായിരുന്നു. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളാണ് ബായാറില്‍ ദര്‍സ് നടത്താന്‍ നിര്‍ദ്ദേശിക്കുന്നത്. മുഹിമ്മാത്തിന്റെ ഭാഗമായിരുന്ന
ബായാര്‍ മുജമ്മഇന്റ പ്രസിഡണ്ടായും മുദരിസായും ത്വാഹിര്‍ തങ്ങള്‍ നിയമിച്ചത് ബായാര്‍ അബ്ദുല്ല മുസ്ലിയാരെയായിരുന്നു. ആയിരത്തിലധികം ശിഷ്യന്മാരെ വാര്‍ത്തെടുത്ത ബായാര്‍ ഉസ്താദ് സുന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് രംഗത്ത് വന്നിട്ടുണ്ട്.കട്ടത്തടുക്ക മുഹിമ്മാത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളും മരണം വരെ അതിന്റെ നേതൃസ്ഥാനത്ത് തുടരുകയും ചെയ്തിട്ടുണ്ട്. സമസ്ത മഞ്ചേശ്വരം താലൂക്ക് പ്രസിഡണ്ടും ജില്ലാ മുശാവറ അംഗവുമായിരുന്നു. എസ് വൈ എസ് മേഖല പ്രസിഡന്റ്, ജില്ലാ ഉപാധ്യക്ഷന്‍ എന്നി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
     
സമസ്തയുടെ പിളര്‍പ്പിന് മുമ്പ് ഉണ്ടായിരുന്ന ജംഇയ്യത്തുല്‍ മുദരിസീന്റെ ജനറല്‍ സെക്രട്ടറി അബ്ദുല്ല മുസ്ലിയാര്‍ ആയിരുന്നു. മര്‍ക്കസിന്റെ ആദ്യകാല സമ്മേളനങ്ങളില്‍ കാസര്‍കോട് നിന്നുള്ള സ്ഥിരം ക്ഷണിതാവും സമ്മേളന വേദിയിലെ പ്രഭാഷകനുമായിരുന്നു അദ്ദേഹം. നിരവധി വേദികളിലും നാടുകളിലും പ്രാഭാഷണം നടത്തിയ ബായാര്‍ ഉസ്താദ് ശാരീരിക അസ്വസ്ഥകള്‍ കാരണം വീട്ടില്‍ വിശ്രമത്തില്‍ ആയിരന്നു.


ജീവിതം സൃഷ്ടാവായ റബ്ബിന്‍ പ്രിതി കാമ്ഷിച്ചുകൊണ്ടായതിനാല്‍ മുഴുസമയവും ഇല്‍മിലും ഇബാദത്തിലുമായിരുന്നു ബായാര്‍ ഉസ്താദ്. അഹ് ലു ബൈത്തിനെ ആദരിക്കുകയും അറിവിനെ സ്‌നേഹിക്കുകയും ചെയ്തിരുന്ന പണ്ഡിതനാണ് അദ്ധേഹം. നാഥന്റെ തിരുസന്നിധിയിലേക്ക് ഉസ്താദ് യാത്രയായത് ജീവിതം കൊതിച്ചത്‌പോലെ സുജൂദിലായിക്കൊണ്ടാണ്. മുഹര്‍റം 9ന്റെ നോമ്പ് മുറിച്ച് മഗ്‌രിബ് നിസ്‌കാരത്തിന് മുമ്പുള്ള സുന്നത്ത് നിസ്‌കാരത്തിലെ അവസാന സുജൂദില്‍ കിടന്ന് സൃഷ്ഠാവായ റബ്ബിന് സാഷ്ഠാഗം ചെയ്യലോടെ ആ പണ്ഡിത സ്രേഷ്ഠന്റെ ശ്വാസം നിലച്ചു. ഇലാഹി ചിന്തയില്‍ മുഴുകി നിഷ്‌കളങ്ക ഹൃദയനായി യാത്രപോകാന്‍ സൗഭാഗ്യം ലഭിച്ച് അപൂര്‍വരില്‍ ഒരാളാണ് അബ്ദുല്ല മുസ്ലിയാര്‍. അവിടത്തെ ദറജ അല്ലാഹു ഉയര്‍ത്തട്ടെ.... ആമീന്‍.   


ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

Leave A Reply