Latest News :
Home » , » സമ്മാനമായി മറാസോ; രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്ന് ജെയ്‌സല്‍

സമ്മാനമായി മറാസോ; രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്ന് ജെയ്‌സല്‍

Written By Muhimmath News on Sunday, 9 September 2018 | 10:07

കോഴിക്കോട്: കേരളത്തെ മുക്കിയ പ്രളയത്തിനിടെ രക്ഷാപ്രവര്‍ത്തനത്തിലൂടെ താരമായ താനൂരിലെ മത്സ്യത്തൊഴിലാളി ജെയ്‌സലിനെ ഓര്‍മയില്ലേ. പുതിയൊരു കാര്‍ സമ്മാനമായി കിട്ടിയ ത്രില്ലിലാണ് ജെയ്‌സല്‍ ഇപ്പോള്‍. മഹീന്ദ്രയുടെ എം.പി.വി വിഭാഗത്തില്‍പ്പെട്ട പുതിയ കാര്‍ മറാസോ കേരളത്തില്‍ പുറത്തിറയത് ജെയ്‌സലിന് സമ്മാനമായി നല്‍കിക്കൊണ്ടായിരുന്നു. 

ഓര്‍ക്കാപ്പുറത്ത് ലഭിച്ച സമ്മാനം ശരിക്കും ഞെട്ടിച്ചുവെന്ന് ജെയ്‌സല്‍ പറഞ്ഞു. ഈ കാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കാനാണ് ജെയ്‌സലിന്റെ തീരുമാനം. ഇനിമുതല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഈ കാറിലായിരിക്കും താനും സുഹൃത്തുക്കളും പോകുക. ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ സമ്മാനമാണിതെന്നും, ഒരുപാട് സന്തോഷമുണ്ടെന്നും ജെയ്‌സല്‍ പറഞ്ഞു.

മഹീന്ദ്രയും വിതരണക്കാരായ ഇറാം ഗ്രൂപ്പും ചേര്‍ന്നാണ് മറാസോ കേരളത്തില്‍ പുറത്തിറക്കാന്‍ പുതുവഴി തേടിയത്. ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ദിഖ് അഹമ്മദ് കഴിഞ്ഞദിവസം ജെയ്!സലിനെ വിളിച്ച് സഹജീവി സ്‌നേഹത്തിന് എന്ത് സമ്മാനമാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ എട്ട് പേര്‍ക്ക് പോകാന്‍ സാധിക്കുന്ന വാഹനം വേണമെന്നായിരുന്നു മറുപടി. 

ഉച്ചയ്ക്ക് കോഴിക്കോട്ട് എത്താനായിരുന്നു സിദ്ദിഖ് അഹമ്മദിന്റെ മറുപടി. എന്നാല്‍ കാര്‍ പുറത്തിറക്കല്‍ ചടങ്ങില്‍വെച്ച് മറാസോ സമ്മാനമായി ലഭിച്ചപ്പോള്‍ ശരിക്കും ഞെട്ടിയത് ജെയ്‌സല്‍ ആയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ പ്രായമായ സ്ത്രീകളെ ഉള്‍പ്പടെ ബോട്ടിലേക്ക് കയറാന്‍ തന്റെ ശരീരം ചവിട്ടുപടിയാക്കിയാണ് ജെയ്‌സല്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ പൊതുസമൂഹത്തിന്റെ കൈയ്യടി നേടിയത്.

കോഴിക്കോട്ട് നടന്ന ചടങ്ങില്‍ തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനാണ് കാറിന്റെ താക്കോല്‍ ജെയ്‌സലിന് കൈമാറിയത്. വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയും വിതരണക്കാരായ ഇറാം മോട്ടോഴ്‌സും ചേര്‍ന്നാണ് ജെയ്‌സലിന്റെ സഹജീവി സ്‌നേഹത്തിന് കാര്‍ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചത്. ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ സിദ്ധീഖ് അഹമ്മദ്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കളക്ടര്‍ യു.വി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved