Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
ബെളിഞ്ച: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ബെളിഞ്ച എ എല്‍ പി സ്‌കൂളിനടുത്ത് താമസിക്കുന്ന ഭൂതരഗഡ്ഡെ ജിഷാ മാത്യുവിന് കിട്ടിയത് ഞെട്ടിക്കുന്ന വൈദ്യുതിബില്ല്.

പണി തീരുകയോ താമസം ആരംഭിക്കുകയോ ചെയ്തിട്ടില്ലാത്ത വീട്ടിന് ഇത്തരം ഭാരിച്ച തുക വന്നതിന്റെ അങ്കലാപ്പിലാണ് വീട്ടുകാരും നാട്ടുകാരും. 130, 181 എന്നിങ്ങനെയായിരുന്നു ഇവര്‍ക്ക് ബില്ലുകള്‍ വന്നിരുന്നത്. ഇത്തവണ 6068 രൂപ വൈദ്യുതി ബില്ലായി വന്നത് ജിഷയെ ശരിക്കും ഞെട്ടിച്ചു. 
നിര്‍ധന കുടുംബമായ ഇവര്‍ക്ക് വിവിധ സംഘടനകളുടെയും മറ്റും സഹായത്തോടെയാണ് വീടുപണി നടന്നുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ ഇവരെ സംബന്ധിച്ചിടത്തോളം ഭീമമായ ഈ ബില്ല് കിട്ടിയത് നാട്ടുകാരും പ്രതിഷേധത്തിലാണ്.
ബില്ലിന്റെ കാര്യം ചോദിക്കാന്‍ ചെന്നപ്പോള്‍ ആള്‍ക്കാരുടെ മുമ്പില്‍ ഉദ്യോഗസ്ഥര്‍ വീട്ടമ്മയെ ശകാരിച്ചതും ചര്‍ച്ചാവിഷയമാണ്. ഉദ്യോഗസ്ഥര്‍ പരാതി സ്വീകരിക്കാതെയിരുന്നപ്പോള്‍ മേശപ്പുറത്തുവെന്ന് വീട്ടമ്മ മടങ്ങുകയായിരുന്നു. വൈദ്യുതി കാരണമായി വീട്ടിലെ ബള്‍ബുകളും മറ്റു സാമഗ്രികളും കേടാവുകയും ചെയ്തിരുന്നു. മെയിന്‍ സ്വിച്ച് പരിശോധിച്ചപ്പോള്‍ അതിനുള്ളിലെ വയറുകള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. 

കാരണങ്ങള്‍ കണ്ടെത്തി കൂടിയ ബില്‍തുക കുറയ്ക്കണമെന്നാണ് ജിഷ ആവശ്യപ്പെടുന്നത്. പരാതിയില്‍ പറയുന്ന കാരണങ്ങള്‍ പരിശോധിച്ചുവരികയാണെന്നും വൈദ്യുതി ബോര്‍ഡിന്റെ വീഴ്ചയാണെങ്കില്‍ തുക കുറയ്ക്കുമെന്നുംഅസി. എഞ്ചിനീയര്‍ പറഞ്ഞു. 

Leave A Reply