Tuesday, 4 September 2018

മാങ്ങാട്ടെ എം.ബി ബാലകൃഷ്ണന്‍ വധക്കേസ്: മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു

കാസര്‍കോട് : സി.പി.എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എം.ബി ബാലകൃഷ്ണനെ (45) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. 

മാങ്ങാട് ആര്യടുക്കം കോളനിയിലെ പ്രജിത്ത് എന്ന കുട്ടാപ്പി (28), ആര്യടുക്കം കോളനിയിലെ എ.കെ രഞ്ജിത്ത് (34), ആര്യടുക്കത്തെ എ. സുരേഷ് (29), ഉദുമ നാലാം വാതുക്കലിലെ യുയ ശ്രീജയന്‍ (43), ആര്യടുക്കത്തെ ശ്യാം മോഹന്‍ എന്ന ശ്യാം (29), മജീദ്, ഷിബു കടവങ്ങാനം എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ടെത്തി കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്.

2013 സെപ്തംബര്‍ 16ന് തിരുവോണ ദിവസം രാത്രി തൊട്ടടുത്തുള്ള ഒരു മരണവീട്ടില്‍ പോയി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ടെമ്പോ ഡ്രൈവറായ ബാലകൃഷ്ണന്‍ കൊല്ലപ്പെട്ടത്. ആര്യടുക്കം ബാര ജിഎല്‍പി സ്‌കൂളിന് സമീപം ഇടവഴിയിലാണ് കൊലപാതകം നടന്നത്. കേസില്‍ പ്രതിയായിരുന്ന പ്രജിത്ത് എന്ന കുട്ടാപ്പി ഏതാനും മാസം മുമ്പ് കിണറ്റില്‍ വീണ് മരിച്ചിരുന്നു.


SHARE THIS

Author:

0 التعليقات: