Latest News :
Home » , , , » ഇന്ധനവില വര്‍ധനവ്; തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ ഭാരത് ബന്ദ്

ഇന്ധനവില വര്‍ധനവ്; തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ ഭാരത് ബന്ദ്

Written By Muhimmath News on Thursday, 6 September 2018 | 18:35

























ന്യൂദല്‍ഹി: തിങ്കളാഴ്ച ഭാരത് ബന്ദ്. കോണ്‍ഗ്രസാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്ന് ദല്‍ഹിയില്‍ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് ഭാരത് ബന്ദ് നടത്താനുള്ള തീരുമാനമായാത്. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ബഹുജന പ്രക്ഷോഭം ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

അതേസമയം, ഭാരത് ബന്ദിന് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved