Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണിയെന്ന് വിമതര്‍, സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇന്ന്

404

We Are Sorry, Page Not Found

Home Page

അബുദാബി : അബുദാബിയില്‍ ചെറിയ കുറ്റങ്ങള്‍ക്ക് ചുമത്തപ്പെടുന്ന പിഴകള്‍ കോടതി സന്ദര്‍ശിക്കാതെ ഓണ്‍ലൈന്‍ വഴി അടക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തി. അബുദാബി കോടതികള്‍ സന്ദര്‍ശിക്കാതെ തന്നെ ക്ലിയറന്‍സ് ലഭിക്കും. ചെറിയ ക്രിമിനല്‍ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികള്‍ക്ക് വേണ്ടിയാണ് പുതിയ ഓണ്‍ലൈന്‍ പെയ്‌മെന്റ് സര്‍വീസ് ആരംഭിച്ചതെന്ന് അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (എഡിജെഡി) വെബ്‌സൈറ്റ് വഴിയാണ് പിഴ അടക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പിഴ അടച്ചു കഴിഞ്ഞാല്‍, കോടതികളില്‍ നിന്നും ക്ലെയിം ചെയ്തതായി കാണിക്കുന്ന സന്ദേശം വ്യക്തിക്ക് ലഭിക്കും. ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ജുഡീഷ്യല്‍ വകുപ്പ് നടപ്പാക്കുന്ന പുതിയ നീക്കത്തിന്റെ  ഭാഗമാണ് പിഴ ഓണ്‍ലൈന്‍ വഴിയാക്കിയത്. എല്ലാവര്‍ക്കും നീതി ലഭ്യമാക്കാന്‍ ജുഡീഷ്യല്‍ സന്നദ്ധ സേവനങ്ങളിലെ വ്യവസ്ഥയില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടാണ് പുതിയ നീക്കം. 


സമീപകാല വര്‍ഷങ്ങളില്‍ വവിധ ജുഡീഷ്യല്‍ സര്‍വീസുകള്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ജുഡീഷ്യല്‍ വകുപ്പ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി ഡിജിറ്റല്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ടെന്ന് എ ഡി ജെ ഡി യുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ ഓണ്‍ലൈന്‍ ഫൈന്‍ പെയ്‌മെന്റ് സേവനം ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ എളുപ്പമാക്കുന്നതിനും, ജുഡീഷ്യല്‍ വകുപ്പിലെ കൗണ്ടറുകളിലൂടെ പണം നല്‍കുന്നതിന് ക്യു നില്‍ക്കാതെ പിഴ ഈടാക്കാനാണ് ലക്ഷ്യമിടുന്നത്, ഒരു ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചെറിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പിഴ അടക്കാന്‍ കോടതികളും ജുഡീഷ്യല്‍ വകുപ്പും സന്ദര്‍ശിക്കാതെ ഇനി എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും ഓണ്‍ലൈനായി പിഴ നല്‍കാവുന്നതാണ് അദ്ദേഹം വ്യക്തമാക്കി. 

Leave A Reply