Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page

കാസര്‍ഗോഡ്: സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാനകമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാതല മുഅല്ലിം പ്രതിനിധി സമ്മേളനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ 26ന് രാവിലെ 11 മണിമുതല്‍ ദേളി ജാമിഅ സഅദിയ്യയില്‍ വെച്ച് നടക്കും.

സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. പഠന പാഠ്യേധര വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് അധ്യാപനം നടത്തുന്നതിന് മുഅല്ലിംകളെ സജ്ജരാക്കുന്നതിനും അവരുടെ കര്‍മ്മശേഷി കൃത്യമായി ഉപയോഗപ്പെടുത്തുന്നതിനും പരിശീലനം നല്‍ക്കുന്നതിന്റെ ഭാഗമായി റൈഞ്ചുകള്‍ ഈ അധ്യാന വര്‍ഷം മുതല്‍ പരിഷ്‌കരിച്ച് നടപ്പിലാക്കുകയും അത് വിപുലപ്പെടുത്തന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമാണ് മുഅല്ലിം സമ്മേളനം സംഘടിപ്പിക്കുന്നത്. 
രാവിലെ 9 മണിക്ക് വാര്‍ഷിക കൗണ്‍സില്‍ ചേര്‍ന്ന് 2018-2021 വര്‍ഷത്തെക്കുള്ള ജില്ലാ കമ്മറ്റിയെ തെരഞ്ഞടുക്കും.

തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം ആലിക്കുഞ്ഞി ഉസ്താദ് പ്രാര്‍ത്ഥനയോടെ തുടക്കം കുറിക്കും
എസ്.ജെ.എം സംസ്ഥാന പ്രസിഡന്റ്റ് സയ്യിദ്  അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും സുലൈമാന്‍ സഖാഫി കുഞ്ഞുകുളം ,സലാഹുദ്ദീന്‍ അയ്യൂബി പ്രബേധകനായ മുഅല്ലിം. ബാലവകാശ നിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ് നയിക്കും. 

സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍, വി പി എം ഫൈസി വില്ല്യാ പള്ളി, എ പി അബ്ദുള്ള മുസ്‌ല്യാര്‍ മാണിക്കോത്ത്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട്, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹുസൈന്‍ സഅദി കെ സി റോഡ്, സുലൈമാന്‍ കരിവെള്ളൂര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി ,അശ്‌റഫ് സഅദി ആരിക്കാടി, ജബ്ബാര്‍ സഖാഫി പാത്തൂര്‍, സ്വാദിഖ് ആവള, ജമാല്‍ സഖാഫി ആദൂര്‍, ഇല്യാസ് കൊറ്റുമ്പ  തുടങ്ങിയവര്‍ സംബന്ധിക്കും.

Leave A Reply