Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
കാസര്‍ഗോഡ്: ഇസ് ലാമിക് എജ്യുകേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മദ്‌റസകളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക കൂട്ടായ്മയായ എസ്.ജെ.എം കാസര്‍ഗോഡ് ജില്ലാ ഘടകം പുന:സംഘടിപ്പിച്ചു. അഷ്‌റഫ് സഅദി ആരിക്കാടിയെ പ്രസിഡന്റായും ജമാല്‍ സഖാഫി ആദൂര്‍ ജനറല്‍ സെക്രട്ടറിയായും വീണ്ടും തെരഞ്ഞടുത്തു. ഇല്യാസ് കൊറ്റുമ്പയാണ് ട്രഷറര്‍. 

മറ്റു ഭാരവാഹികള്‍: വെല്‍ഫയര്‍: ചെയര്‍മാന്‍: അബ്ദുല്‍ ഹമീദ് മൗലവി കാഞ്ഞങ്ങാട്, കണ്‍വീനര്‍: അബ്ദുറഹ്മാന്‍ സഅദി പള്ളപ്പാടി, മാഗ്‌സിന്‍: ചെയര്‍മാന്‍: അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ തോക്കെ, കണ്‍വീനര്‍:അശ്‌റഫ് സഖാഫി  എ.കെ.ജി നഗര്‍, മിഷനറി:  ചെയര്‍മാന്‍: ഇബ്രാഹിം സഅദി മുഗു, കണ്‍വീനര്‍: അബു ദുറസ്സാഖ് സഖാഫി കോട്ടക്കുന്ന്, പരീക്ഷ വിഭാഗം: ചെയര്‍മാന്‍: അബ്ദുല്‍ ഖാദിര്‍ സഅദി ചുള്ളിക്കാനം, കണ്‍വീനര്‍:ലത്തീഫ് മുസ്ലിയാര്‍ കുമ്പള, ട്രെയിനിംങ്ക്:  ചെയര്‍മാന്‍:ഇബ്രാഹിംക്കുട്ടി സഅദി തൃക്കരിപ്പൂര്‍, കണ്‍വീനര്‍: ഹനീഫ് സഅദി, കാമില്‍ സഖാഫി മഞ്ഞംപാറ.

ജാമിഅ സഅദിയയില്‍ ചേര്‍ന്ന വാര്‍ഷിക കൗണ്‍സില്‍ യോഗം പ്രസിഡന്റ് അഷ്‌റഫ് സഅദിയുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബഷീര്‍ മുസ്ല്യാര്‍ ചെറൂപ്പ ആമുഖം പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി കുഞ്ഞുകുളം തെരഞ്ഞടുപ്പ് നിയന്ത്രിച്ചു.

സയ്യിദ് അശ്കറലി തങ്ങള്‍, സയ്യിദ് ശംസുദ്ദീന്‍ തങ്ങള്‍ ഗാന്ധിനഗര്‍, സയ്യിദ് സൈഫുള്ള തങ്ങള്‍ പെരുമ്പട്ട, ബദറുദ്ദീന്‍ തങ്ങള്‍ ചിപ്പാര്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം ടി പി അബ്ദുല്ല മൗലവി ഇബ്രാഹീം സഖാഫി അര്‍ളടുക്ക, ആദം സഖാഫി മുഹിമ്മാത്ത്, ഇബ്രാഹീം സഅദി നെക്രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply