Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , , , » എം പി അബ്ദുല്ല ഫൈസി നെക്രാജെയുടെ മുഹമ്മദ് നബി (സ) ചരിത്രസ്മരണകള്‍ പ്രകാശനം ചെയ്തു

എം പി അബ്ദുല്ല ഫൈസി നെക്രാജെയുടെ മുഹമ്മദ് നബി (സ) ചരിത്രസ്മരണകള്‍ പ്രകാശനം ചെയ്തു

Written By Muhimmath News on Monday, 10 September 2018 | 18:28


കാസര്‍കോട്: എം പി അബ്ദുല്ല ഫൈസി രചിച്ച മുഹമ്മദ് നബി(സ) ചരിത്രസ്മരണകള്‍ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്തു. സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി ആദ്യപ്രതി ഏറ്റുവാങ്ങി.

ഗ്രന്ഥകാരനായ എം പി അബ്ദുല്ല ഫൈസിക്കു പുറമെ പി സുരേന്ദ്രന്‍, ഇ കെ എന്‍, എസ് ശറഫുദ്ദീന്‍, മജീദ് അരിയല്ലൂര്‍, അലി അശ്‌റഫ് സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു. 

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫാറൂഖ് നഈമി പുസ്തക പരിചയം നടത്തി.

പ്രവാചകരെ നേരില്‍ കാണുന്ന രംഗം മുതല്‍ അന്ത്യകര്‍മങ്ങള്‍ വരെയുള്ള ചരിത്രസംഭവങ്ങള്‍ മനോഹരമായി ചേര്‍ത്തുവെച്ചതാണ് ഈ ബൃഹത് ഗ്രന്ഥം. എം പി ഫൈസിയുടെ രണ്ടര പതിറ്റാണ്ട് നീണ്ട പഠനത്തിന്റെ ഫലമായി തയ്യാറാക്കിയ പുസ്തകം കോഴിക്കോട് ഐ പി ബിയാണ് പ്രസിദ്ധീകരിച്ചത്. തിരൂരങ്ങാടിയില്‍ നടന്ന സാഹിത്യോത്സിലാണ് പ്രകാശനം നിര്‍വഹിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved