തെക്കില്‍: തെക്കില്‍ ഇഹ്യാഉസ്സുന്ന ദര്‍സ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന മാസാന്ത ബുര്‍ദ്ദാ മജ്ലിസും നസ്വീഹത്തും സെപ്റ്റംബര്‍ 13 വ്യാഴാഴ്ച്ച രാത്രി തെക്കില്‍ തായല്‍ ദര്‍സ് ഹാളില്‍ നടക്കും. ബുര്‍ദ്ദാ മജ്ലിസിനും നസ്വീഹത്തിനും ഹാരിസ് ഹിമമി സഖാഫി പരപ്പ (മുദരിസ് തൊട്ടി ) നേതൃത്വം നല്‍കും. ജലീല്‍ സഖാഫി ബന്തിയോട്, സിറാജുദീന്‍ അഹ്സനി തുടങ്ങിയവര്‍ സംബന്ധിക്കും.