Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page

കൊടുവള്ളി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്ത സമസ്ത കേന്ദ്ര മുശാവറ അംഗവും മര്‍ക്കസ് ജനറല്‍ മാനേജറുമായ സി മുഹമ്മദ് ഫൈസിക്ക് ജന്മ നാടായ പന്നൂരിന്റെ ആദരം സെപ്തംബര്‍ 23 ഞായറാഴ്ച നടക്കും. മത സാമൂഹിക വിദ്യാഭ്യാസ സംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയനായ സി മുഹമ്മദ് ഫൈസി സാഹിത്യ രംഗത്ത് നിസ്തുലമായ സംഭാവന നല്‍കിയ എഴുത്തുകാരന്‍ കൂടിയാണ്. പൊതു പ്രവര്‍ത്തന രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച അദ്ധേഹം നാട്ടുകാരുടെ പ്രിയങ്കരനായ പണ്ഡിതനാണ്. ആദ്യമായാണ് പന്നൂര്‍ നാട്ടില്‍ നിന്നും ഒരാള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് എത്തുന്നത്. സി ഫൈസിയുടെ ചെയര്‍മാന്‍ സ്ഥാനം നാട്ടുകാരെ അഭിമാനിതരാക്കി. നാടിന്റെ ചലനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആവശ്യമായ ഉപേദേശ നിര്‍ദേശങ്ങള്‍ നല്‍കുകയും ഇടപെടുകയും ചെയ്യുന്ന സ്‌നേഹ നിധിയായ പണ്ഡിതനെ നാട്ടുകാര്‍ ആദരിക്കുകയാണ്. 


ഞായറാഴ്ച വൈകുന്നേരം 7 മണി മുതല്‍ പന്നൂര്‍ അങ്ങാടിയില്‍ നടക്കുന്ന പരിപാടിയില്‍ കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീ രാമകൃഷ്ണന്‍, കോഴിക്കോട് മണ്ഡലം എം പി എം കെ രാഘവന്‍, എം എല്‍ എമാരായ അബ്ദുല്‍ റസ്സാഖ് കാരാട്ട്, അഡ്വ. പി ടി എ റഹീം, പുരുഷന്‍ കടലുണ്ടി, പി വി അന്‍വര്‍, ഗ്രാമ പഞ്ചാത്ത് പ്രസിഡന്റ് എന്‍ സി ഹുസൈന്‍ മാസ്റ്റര്‍ തുടങ്ങിയവരും രാഷ്ട്രിയ സാമുഹിക സംസ്‌കാരിക മേഖലയിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും.
Leave A Reply