Latest News :
Home » , , » ബീട്ടിയടുക്കത്ത് കാര്‍ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

ബീട്ടിയടുക്കത്ത് കാര്‍ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

Written By Muhimmath News on Thursday, 6 September 2018 | 12:43
























കുറ്റിക്കോല്‍: എരിഞ്ഞിപുഴ ബീട്ടിയടുക്കത്ത് നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. എരിഞ്ഞിപ്പുഴ ആനക്കുഴി ഗോപികൃഷ്ണന്‍ (60) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം. അപകടത്തില്‍ വഴയില്‍ വെച്ച് കയറിയ യാത്രക്കാരിക്ക് പരുക്കേറ്റു. 

ഗോപീകൃഷ്ണന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. വഴിയില്‍വെച്ച് ബോവിക്കാനത്തേക്ക് പോകാന്‍ കയറിയ എരിഞ്ഞിപ്പുഴയിലെ പ്രവീണ്‍കുമാറിന്റെ ഭാര്യ സജിനയ്ക്ക് അപകടത്തില്‍ പരുക്കേറ്റു. ്ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഭാര്യ മാധവി. ഏകമകന്‍ ഹരികൃഷണന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: മോഹനന്‍, രാഘവന്‍, ചോയിച്ചി, ഗംഗ, പത്മാവതി, നാരായണി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved