Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » » ചെമ്മനാട് ജമാഅത്ത് സ്‌കൂളിലെ പോലീസ് ലാത്തിച്ചാര്‍ജ്: ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കും

ചെമ്മനാട് ജമാഅത്ത് സ്‌കൂളിലെ പോലീസ് ലാത്തിച്ചാര്‍ജ്: ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കും

Written By Muhimmath News on Friday, 21 September 2018 | 11:15

കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ലാത്തിച്ചാര്‍ജിനെ കുറിച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രിനിവാസന്‍ പറഞ്ഞു. 

കായിക മേളയില്‍ വിജയം ആഘോഷിക്കാന്‍ പടക്കം പൊട്ടിച്ചുവെന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുകൊണ്ടുപോകവെ വിദ്യാര്‍ത്ഥികള്‍ പൊലീസ് വാഹനം തടഞ്ഞതാണ് ലാത്തിച്ചാര്‍ജില്‍ കലാശിച്ചത്. 

ക്യാമ്പസിനകത്ത് പടക്കം പൊട്ടിച്ചുവെന്നാരോപിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ക്യാമ്പസിനകത്ത് കയറി പൊലീസ് പിടികൂടുകയായിരുന്നുവെന്നും  അധ്യാപകര്‍ പിടിച്ചു നല്‍കിയെന്നുമാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആരോപിക്കുന്നത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved