Saturday, 1 September 2018

മുതിര്‍ന്ന സി.പി.എം നേതാവ് ബി ജെ പിയില്‍ ചേര്‍ന്നു

























അഗര്‍ത്തല: ത്രിപുരയിലെ മുന്‍ എം.എല്‍.എയും മുതിര്‍ന്ന സി.പി.എം നേതാവുമായ ബിശ്വജിത്ത് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. സി.പി.എമ്മില്‍ വര്‍ദ്ധിച്ച് വരുന്ന അഴിമതിയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും അഭിപ്രായ ഭിന്നതകളെയും തുടര്‍ന്നാണ് പാര്‍ട്ടി വിട്ടതെന്ന് ബിശ്വജിത്ത് അറിയിച്ചു. 1964 മുതല്‍ സി.പി.എമ്മില്‍ പ്രവര്‍ത്തിച്ച് വന്ന ബിശ്വജിത്ത് പാര്‍ട്ടി മുന്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്

ത്രിപുരയില്‍ ഈ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ബിശ്വജിത് ദത്തയെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ അദ്ദേഹത്തെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റി എസ്.എഫ്.ഐ നേതാവ് നിര്‍മല്‍ ബിശ്വാസിനെ മത്സരിപ്പിച്ചു. 2,700 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിശ്വാസ് മണ്ഡലത്തില്‍ നിന്ന് ജയിച്ചു. ഇതോടെ തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് അദ്ദേഹം പാര്‍ട്ടിയിലെ എല്ലാ പദവികളില്‍ നിന്നും രാജിവച്ചിരുന്നു. അതേസമയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ആരോഗ്യനില വഷളായതോടെയാണ് ദത്തയെ മറ്റിയതെന്ന് സി.പി.എം സംസ്ഥാന നേതാവ് പബിത്ര കര്‍ പ്രതികരിച്ചു.

വെള്ളിയാഴ്ച ത്രിപുരയിലെ ഖൊവായ് ജില്ലയില്‍ ബി.ജെ.പി മണ്ഡലം ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് ബിശ്വജിത്ത് ദത്ത ബി.ജെ.പിയില്‍ ചേര്‍ന്നത്. ത്രിപുരയുടെ ചുമതലയുള്ള ബി.ജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധറാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്.


SHARE THIS

Author:

0 التعليقات: