ചൗക്കി: കലാ കായിക സംസ്ക്കാരിക രംഗത്ത് കാസര്‍ക്കോട് ജില്ലയില്‍ മുന്നിട്ട് നില്ക്കുന്ന സി.വൈ.സി.സി ചൗക്കി ക്ലബ്ബ് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാട്ടില്‍ സ്വരൂപ്പിച്ചെടുത്ത ഫണ്ട് കാസര്‍ക്കോട് ജില്ലാ കലക്ടര്‍ ഡി.സജിത്ത് ബാബുവിന് സി.വൈ.സി.സി ചൗക്കി ക്ലബ്ബ് സെക്രട്ടറി സാദിക്ക് കടപ്പുറം കൈമാറി. ക്ലബ്ബ് അംഗങ്ങളായ സിദ്ധീക്ക് വെസ്റ്റ്, ആദം കുണ്ടത്തില്‍, ഫസ്സല്‍ വെസ്റ്റ് എന്നിവര്‍ സംബന്ധിച്ചു.