Thursday, 20 September 2018

സി.വൈ.സി.സി ചൗക്കിക്ക് നെഹ്‌റു യുവകേന്ദ്രയുടെ അനുമോദനം

കാസര്‍ക്കോട്: പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെ  സഹായിക്കാനായി, സേവന സന്നദ്ധരായി കാവുഗോളി ചൗക്കിയില്‍ പെട്ട വിവിധ പള്ളികളിലും, സി.വൈ.സി.സി ജി.സി.സി  കമ്മിറ്റിയുടെയും  സഹകരണത്തോടെ സ്വരൂപ്പിച്ച ഫണ്ട്  ജില്ലാ കലക്ടര്‍ക്ക്  സി.വൈ.സി.സി ചൗക്കി പ്രവര്‍ത്തകര്‍ നല്‍കി. 

ദുരിതബാധിതരെ സഹകരിച്ച് പ്രവര്‍ത്തിച്ച  സി.വൈ.സി.സി ചൗക്കിയെ നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ ക്ലബ്ബ് സെക്രട്ടറി സാദിക്ക് കടപ്പുറം, വൈസ് പ്രസിഡണ്ട് കലീല്‍ അര്‍ജാലിന് സര്‍ട്ടിഫിക്കറ്റ് നല്‍കി അനുമോദിച്ചു.


SHARE THIS

Author:

0 التعليقات: