Latest News :
Home » , , , » ദാറുല്‍ ഖൈര്‍ ഭവനപദ്ധതി; ജൈസലിന്റെ വീടിനു വ്യാഴാഴ്ച കുറ്റിയടിക്കും

ദാറുല്‍ ഖൈര്‍ ഭവനപദ്ധതി; ജൈസലിന്റെ വീടിനു വ്യാഴാഴ്ച കുറ്റിയടിക്കും

Written By Muhimmath News on Tuesday, 11 September 2018 | 10:22

താനൂര്‍: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു വേറിട്ട സേവന പ്രവര്‍ത്തനം നടത്തി മനുഷ്യത്വത്തിന്റെ പ്രതീകമായ താനൂരിലെ എസ് വൈ എസ് പ്രവര്‍ത്തകന്‍ ജൈസലിന് ദാറുല്‍ ഖൈര്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐ സി എഫ് നിര്‍മ്മിച്ച് കൊടുക്കുന്ന വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം സെപ്റ്റംബര്‍ 13 വ്യാഴം രാവിലെ 8 മണിക്ക് ഐ സി എഫ് ഗള്‍ഫ് കൌണ്‍സില്‍ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങളുടെ സാന്നിധ്യത്തില്‍ ഓള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ .പി . അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും.

സമസ്തയുടെയും കേരള മുസ്ലിം ജമാഅതിന്റെയും പോഷക സംഘടനകളുടെയും ഐ സി എഫിന്റെയും നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും .

സ്വന്തം ശരീരം മറ്റുള്ളവര്‍ക്ക് ബോട്ടില്‍ കയറാനുള്ള ചവിട്ടു പടിയായി ഉപയോഗിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുന്ന ജൈസലിന്റെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു . അതോടൊപ്പം ദരിദ്ര കുടുംബത്തിലെ അംഗമായ ജൈസലിന്റെ ചോര്‍ന്നൊലിക്കുന്ന കൊച്ചു കൂരയും വാര്‍ത്തകളില്‍ ഇടം പിടിച്ചു. ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന ഐ. സി. എഫ് ഈ വാര്‍ത്ത അറിഞ്ഞു ജൈസലിന് വീട് നിര്‍മ്മിച്ച് കൊടുക്കാന്‍ മുമ്പോട്ട് വരികയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved