Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരിം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

404

We Are Sorry, Page Not Found

Home Page























മഞ്ചേശ്വരം: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ യുവാവ് മുങ്ങി മരിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നാലു മണിക്കൂര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തി.

ഹൊസങ്കടി പടത്തൂരിലെ പരേതനായ രാമന്‍-ജാനകി ദമ്പതികളുടെ മകന്‍ മനോജ് (26) ആണ് മരിച്ചത്. തിങ്കളാഴ്ച ഹര്‍ത്താല്‍ ആയതിനാല്‍ ഉച്ചയോടെ കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ മനോജിനെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു.

വിവരമറിഞ്ഞു ഫയര്‍ഫോഴ്‌സിന്റെ ഉപ്പള, കാസര്‍ഗോഡ്, കാഞ്ഞങ്ങാട് എന്നീ നിലയങ്ങളിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്തത്.

ജില്ലാ ഫയര്‍ ഓഫീസര്‍ രാജിന്റെ നേതൃത്വത്തില്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ സുരേഷ് കുമാര്‍, ലീഡിംഗ് ഫയര്‍മാന്‍മാരായ മനോഹരന്‍, വിനോദ് കുമാര്‍, ഫയര്‍മാന്‍ ഡ്രൈവര്‍മാരായ ലിനിഷ് കുമാര്‍, ബിനു, ജയരാജ്. ഫയര്‍മാന്‍മാരായ വിനീഷ് കുമാര്‍, മുകേഷ്, പ്രവീണ്‍, ജീവന്‍, അജേഷ്,ഉമേശന്‍, ഉണ്ണി, അനീഷ്, ബിന്‍സ് രാജ് , ഹോം ഗാര്‍ഡുമാരായ ബാബു ,നാരായണന്‍, ബാലകൃഷ്ണന്‍ , മോഹനന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Leave A Reply