Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , » തൃശ്ശൂരില്‍ പലയിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു

തൃശ്ശൂരില്‍ പലയിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു

Written By Muhimmath News on Saturday, 29 September 2018 | 10:56

തൃശൂര്‍: തൃശ്ശൂരില്‍ പലയിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പാട്ടുരായ്ക്കല്‍, വിയ്യൂര്‍, ലാലൂര്‍, ചേറൂര്‍, ഒല്ലൂര്‍, പൂച്ചട്ടി, കണ്ണംകുളങ്ങര, കൂര്‍ക്കഞ്ചേരി, ചിയ്യാരം വിജയമാത പള്ളി, അമ്മാടം, പെരിഞ്ചേരി, കോലഴി, മണ്ണുത്തി, ആശാരിക്കാട്, പട്ടാളക്കുന്ന്, അയ്യന്തോള്‍, എന്നീ മേഖലകളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്.

രാത്രി 11.15ഓടെയാണ് അത്യാവശ്യം ശബ്ദത്തോടുകൂടിയ ഭൂചലനം അനുഭവപ്പെട്ടത്. മഴ പെയ്യുന്നതിനാല്‍ ഇടി മുഴക്കമാണെന്നായിരുന്നു ആദ്യം പ്രദേശ വാസികള്‍ കരുതിയത്. എന്നാല്‍ വീടിന്റെ വാതിലുകള്‍ ശബ്ദത്തോടെ ഇളകുകയും, പാത്രങ്ങള്‍ മറിഞ്ഞു വീഴുകയും ചെയ്തതോടെ നാട്ടുകാര്‍ പരിഭ്രാന്തരാവുകയായിരുന്നു. പ്രഭവ കേന്ദ്രവും തീവ്രതയും വ്യക്തമായിട്ടില്ല.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved