Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , » എന്‍മകജെ പഞ്ചായത്തില്‍ പ്രസിഡണ്ട് സ്ഥാനം ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തു

എന്‍മകജെ പഞ്ചായത്തില്‍ പ്രസിഡണ്ട് സ്ഥാനം ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തു

Written By Muhimmath News on Saturday, 22 September 2018 | 17:56

























എന്‍മകജെ: എന്‍മകജെ പഞ്ചായത്തില്‍ പ്രസിഡണ്ട് സ്ഥാനം ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തു. ശനിയാഴ്ച രാവിലെ നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ സിപിഎം അംഗങ്ങള്‍ വിട്ടു നിന്നപ്പോള്‍ സി പി ഐ അംഗം കോണ്‍ഗ്രസിനെ പിന്തുണച്ചു. കോണ്‍ഗ്രസിലെ വൈ ശാരദയാണ് പുതിയ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. ഏഴിനെതിരെ എട്ട് വോട്ടുകള്‍ നേടിയാണ് ശാരദ വിജയിച്ചത്.

17 അംഗങ്ങളുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസിന് നാലും ലീഗിന് മൂന്നു സീറ്റുകളാണുള്ളത്. ബിജെപിക്കും ഏഴ് അംഗങ്ങളാണുള്ളത്. സിപിഎമ്മിന് രണ്ടും സി പി ഐക്ക് ഒരു അംഗവുമാണുള്ളത്. സിപിഐ അംഗം ചന്ദ്രാവതിയാണ് യുഡിഎഫിനെ അനുകൂലിച്ചത്. വൈസ് പ്രസിഡണ്ടിനെ ഉച്ചയ്ക്ക് ശേഷം തിരഞ്ഞെടുക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved