Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , » എര്‍മാളം ജമാഅത്ത് ഗള്‍ഫ് കമ്മിറ്റിക്ക് നവ സാരഥികള്‍

എര്‍മാളം ജമാഅത്ത് ഗള്‍ഫ് കമ്മിറ്റിക്ക് നവ സാരഥികള്‍

Written By Muhimmath News on Sunday, 16 September 2018 | 16:54


ഷാര്‍ജാ: എര്‍മാളം ഗള്‍ഫ് ജമാഅത്ത് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഷാര്‍ജാ റോളയില്‍ നടന്നു. ഗള്‍ഫ് എര്‍മാളം ജമാഅത്ത് കമ്മിറ്റി പ്രഖ്യാപിച്ച മിഷന്‍ 2020 തുടക്കം കുറിച്ചു. യോഗത്തില്‍ അബ്ബാസ് കടുമന അധ്യക്ഷത വഹിച്ചു. സാദിഖ് ടിപ്പു ഉദ്ഘാടനം ചെയ്തു. വാര്‍ഷിക റിപ്പോര്‍ട്ട് ലത്തീഫ് ഇ എം അവതരിപ്പിച്ചു. പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി.   

അബ്ബാസ് കടുമന (പ്രസിഡന്റ്) ലത്തീഫ് ഇ എം (ജനറല്‍ സെക്രട്ടറി) ഹസൈനാര്‍ കുര്‍സ് (ഫിനാന്‍സ് സെക്രട്ടറി) ഇംത്തിയസ്.സി.എച്, ബഷീര്‍ കുര്‍സ്, (വൈസ് പ്രസിഡന്റ്) അബ്ദുല്‍ ഖാദര്‍ മൗലവി, സാദിഖ് ടിപ്പു ( ജോയിന്റ് സെക്രട്ടറി) എന്നിവരെയും 12 എക്‌സിക്യൂട്ടീവ് മെമ്പര്‍മാരെയും തിരഞ്ഞെടുത്തു. സെക്രട്ടറി ലത്തീഫ് ഇ എം സ്വാഗതവും ഹസൈനാര്‍ കുര്‍സ് നന്ദിയും പറഞ്ഞു.    

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved