Tuesday, 4 September 2018

സമൂഹമാധ്യമങ്ങള്‍വഴിയുള്ള വ്യാജപ്രചാരണങ്ങളില്‍ വലഞ്ഞ് പൊതുവിദ്യാഭ്യാസ വകുപ്പ്

























തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍വഴിയുള്ള വ്യാജപ്രചാരണങ്ങളില്‍ വലഞ്ഞ് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് സൈബര്‍ പൊലീസില്‍ ഉള്‍പ്പെടെ പരാതിപ്പെട്ടിട്ടും പ്രചാരണം തുടരുകയാണ്. ഒടുവില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റിവെക്കുന്നു, മുഴുവന്‍ ശനിയാഴ്ചകളും സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനങ്ങളാക്കി എന്നിങ്ങനെയും പ്രചാരണമുണ്ടായി.


പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ അവധി കൊടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണത്തിന് മൂന്നുദിവസം മാത്രമേ അവധിയുണ്ടാകൂവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരില്‍ ആഗസ്റ്റ് രണ്ടാം വാരത്തില്‍ പ്രചാരണം നടന്നു. ഇതിനെതിരെ ഡയറക്ടര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. രണ്ടാം ശനി ഒഴികെ ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കിയ ദിവസമാക്കിയെന്നും ഇതു സംബന്ധിച്ച് ഏഴിന് അന്തിമ തീരുമാനമെടുക്കുമെന്നുമുള്ള രീതിയില്‍ ചൊവ്വാഴ്ചയാണ് വ്യാജവാര്‍ത്ത പ്രചരിച്ചത്. ഇതു സത്യമാണെന്ന് കരുതിയ ചില ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്തനല്‍കിയതോടെ ഡയറക്ടര്‍ നിഷേധക്കുറിപ്പിറക്കി.


SHARE THIS

Author:

0 التعليقات: