Latest News :
Home » , , , » ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമാനമൊഴിഞ്ഞു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമാനമൊഴിഞ്ഞു

Written By Muhimmath News on Saturday, 15 September 2018 | 11:38
























ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ബിഷപ്പ് സ്ഥാനമാനമൊഴിഞ്ഞു. ജലന്ധര്‍ രൂപതയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തും.

കാത്തലിക് ബിഷപ്പ് കോര്‍ഫറന്‍സ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. ഫ്രാങ്കോ മുള്ളയ്ക്കല്‍ ബിഷപ്പായി തുടരേണ്ടതില്ലെന്നാണ് കര്‍ദിനാള്‍മാരുടെ ഒമ്പതംഗ സമിതിയുടെ തീരുമാനം.

ലത്തീന്‍സഭയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവമാണ് ഇതെന്നും ഫ്രാങ്കോക്കെതിരെ അന്വേഷണം തുടരേണ്ടതുണ്ടെന്നതിനാല്‍ ഫ്രാങ്കോയെ കേരളത്തിലേക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജലന്ധര്‍ രൂപതയുടെ അധികാരപരിധിയില്‍ അദ്ദേഹം തുടരേണ്ടെന്നാണ് റോമില്‍ നിന്നുള്ള നിര്‍ദേശമെന്നാണ് അറിയുന്നത്.

ഫ്രാങ്കോ മുള്ളയ്ക്കല്‍ സ്ഥാനമൊഴിയുന്നതുമായി ബന്ധപ്പെട്ട് സി.ബി.സി.ഐ അധ്യക്ഷന്‍ ഓസ്വേള്‍ട് ഗ്രാഷ്യസാണ് സൂചന നല്‍കിയത്.

അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലേക്ക് ജലന്ധര്‍ രൂപത പോകുമെന്നാണ് സി.ബി.സി.ഐ നല്‍കുന്ന സൂചന. രൂപതയുടെ ഭരണം മൂന്നംഗ സമിതിക്ക് കൈമാറിയേക്കും. സ്ഥാനമൊഴിയാന്‍ ബിഷപ്പ് ഫ്രാങ്കോ സന്നദ്ധത അറിയിക്കുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved