ഉറുമി: മുഗു ഉറുമിയില്‍ പ്രവാസി മീറ്റ് സംഘടിപ്പിച്ചു. നാടിന്റെ ക്ഷേമത്തിനും പുരോഗതിക്കുമായി വിവിധ ജിസിസി രാജ്യങ്ങളിലുള്ള ഉറുമി നിവാസികള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ജിസിസി ഉറുമി വാട്സാപ് കൂട്ടായ്മക്കു കീഴിലാണ് പ്രവാസി മീറ്റ് സംഘടിപ്പിച്ചത് . അപ്രതീക്ഷിതമായ സാഹചര്യത്തില്‍ നാട്ടിലെ പ്രവാസികളില്‍ പകുതിയോളം ആളുകള്‍ നാട്ടിലെത്തിയതായിരുന്നു പ്രവാസി മീറ്റിന് കാരണമായത്. സ്നേഹവും സൗഹാര്‍ദ്ധവും പങ്കുവെച്, ഇനി സാധ്യമോ ഇങ്ങനെ ഒരു ഒത്തുകൂടല്‍ ? എന്ന ചോദ്യവും മനസ്സില്‍ സൂക്ഷിച്, വിജയകരമായി മീറ്റ് അവസാനിച്ചു. സിദ്ദീഖ് സഖാഫി ,എം എച് എ റഹ്മാന് , എം അബ്ദുല്ല മുഗു , യൂ എം അബ്ദുല്‍ റഹ്മാന് ,അയൂബ് ഉറുമി , മഷൂദ് ഉറുമി, സാദിഖ് എം നൗഫല്‍ ബി എം ,ഹസന് ബസരി, സുബൈഹ് , ശാക്കിര്‍ , സഹല്‍ , നൂറുദ്ദിന് ബി എ. തുടങ്ങിയവര്‍ സംസാരിച്ചു.