Sunday, 2 September 2018

സഅദിയ്യ ഹാജിമാര്‍ക്ക് സ്വീകരണം നല്‍കി

























ദമ്മാം: ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഹാജിമാര്‍ക്കുള്ള സ്വീകരണവും അനുമോദന സംഗമവും സീക്കോ സഅദിയ  ഹാളില്‍ നടന്നു. സഅദിയ ദമ്മാം കമ്മിറ്റി വൈ പ്രസിഡന്റ് മുബാറക് സഅദിയുടെ അധ്യക്ഷതയില്‍ സഅദിയ സൗദി നാഷണല്‍ ഓര്‍ഗനൈസര്‍ യൂസുഫ് സഅദി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റസാഖ് സഖാഫി അട്ടഗോളി ഉദ്‌ബോധനം നടത്തി. ഹാജിമാര്‍ക്കുള്ള അനുമോദന പത്രം മഹ്മൂദ് ഹാജിക്ക്  നല്‍കി  ഖാലിദ്  ബാഖവി  ഉദ്ഘാടനം ചെയ്തു .

യാത്രാനുഭവങ്ങള്‍ പങ്കുവെച് ഹസൈനാര്‍ ഹാജി പജ്യോട്ട, ഉസ്മാന്‍ ഹാജി  മഞ്ഞനാടി, അസീസ് ഹാജി  മുന്നൂര്‍, കബീര്‍ ഹാജി കിന്നിംഗാര്‍, അഷ്‌റഫ്  ഹാജി, ഫാറൂഖ് ഹാജി, ഇസ്മായീല്‍ ഹാജി, നാസിര്‍ ഹാജി, ഉസ്മാന്‍ ഹാജി മഞ്ചേശ്വരം, ഹബീബ് സഖാഫി തുടങ്ങിയവര്‍  സംസാരിച്ചു.

സഅദിയ  ദമ്മാം  കമ്മിറ്റി  പ്രസിഡന്റ  കുഞ്ചാര്‍  അബ്ബാസ്  ഹാജി  മറുപടി  പ്രസംഗം  നടത്തി.

കെ.പി മൊയ്തീന്‍ ഹാജി കൊടിയമ്മ, റിയാസ്  ആലമ്പാടി, അനീസ്  ബാളിയൂര്‍, അബ്ദുല്‍ കാദിര്‍ സഅദി, ഹംസ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. ലത്തീഫ് പള്ളത്തടക സ്വാഗതവും, അഹ്മദ്  പൂച്ചക്കാട്  നന്ദിയും  പറഞ്ഞു


SHARE THIS

Author:

0 التعليقات: