Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , » കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് വീണ് അന്തിക്കാട് സ്വദേശി മരിച്ചു

കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് വീണ് അന്തിക്കാട് സ്വദേശി മരിച്ചു

Written By Muhimmath News on Friday, 14 September 2018 | 13:41
























അബുദാബി: തൃശൂര്‍ ജില്ലയിലെ അന്തിക്കാട് സ്വദേശി അബുദാബി റീം ദ്വീപില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണ് മരിച്ചു. അജ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഹിറ അലൂമിനിയം ഗ്ലാസ് വര്‍ക്ക് കമ്പനി മാനേജിങ് പാട്ണര്‍ ഹനീഫ (59 ) പതിപ്പറംബത്താണ് റീം ദ്വീപില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ജോലി ചെയ്യുന്നതിനിടെ ഒമ്പതാം നിലയില്‍ നിന്നും താഴേക്ക് വീണ് മരണപ്പെട്ടത്.

കൊച്ചുമോന്‍-ബീഫാത്തിമ എന്നിവരുടെ മകനാണ്. ഭാര്യ ശരീഫ അബ്ദുല്‍ ജബ്ബാര്‍ മക്കള്‍ സഞ്ജിത്, സഫ്‌ന സഹോദരങ്ങള്‍ അബ്ദുല്‍ മജീദ്, ശംശുദ്ധീന്‍, സാജിത , ആബിദ, സുബൈദ. ഒമ്പതാം നിലയില്‍ നിന്നും വീണ ഹനീഫയുടെ മൃതദേഹം ഏഴാം നിലയില്‍ കണ്ടത്തുകയായിരുന്നു.

അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അബുദാബി പോലീസ്, ഫോറന്‌സിക്ക് വിഭാഗം എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.     

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved